വേദി പങ്കിടുന്നതിനൊപ്പം ഒരുമിച്ച് പ്രചാരണം നടത്തുന്നു; ബംഗാളിലെ കോണ്‍ഗ്രസ് ബന്ധത്തിനെതിരെ സിപിഎം കേന്ദ്ര നേതൃത്വത്തില്‍ ഭിന്നത

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നായിരിക്കുകയാണ്

 സിപിഎം , ബംഗളിലെ കോണ്‍ഗ്രസ് സിപിഎം ബന്ധം , കോണ്‍ഗ്രസ് , തെരഞ്ഞെടുപ്പ്
ന്യൂഡൽഹി| jibin| Last Updated: ചൊവ്വ, 19 ഏപ്രില്‍ 2016 (12:08 IST)
ബംഗാളിലെ കോൺഗ്രസ് സഖ്യത്തെച്ചൊല്ലി സിപിഎം കേന്ദ്ര നേതൃത്വത്തിൽ ഭിന്നത. കോണ്‍ഗ്രസുമായി ധാരണയോ സഖ്യമോ പാടില്ലെന്ന കേന്ദ്രകമ്മിറ്റി തീരുമാനം ബംഗാളിലെ ഒരു വിഭാഗം നേതാക്കള്‍ തെറ്റിച്ചു. കോണ്‍ഗ്രസ് നേതാക്കളുമായി വേദി പങ്കിടുകയും പ്രചാരണത്തിന് ഒപ്പം പോകുകയും ചെയ്യുന്നുണ്ടെന്നുമാണ് ഒരു വിഭാഗം നേതാക്കള്‍ വ്യക്തമാക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നായിരിക്കുകയാണ്. പരസ്യമായി വേദി പങ്കിടുന്നതിനൊപ്പം
സിപിഎമ്മിന്റെ അരിവാള്‍ ചുറ്റികയും കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നവും ഒന്നിച്ച് വാഹനത്തില്‍ കെട്ടിയാണ് പലയിടത്തും സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണെന്നും ഇത് കേന്ദ്രകമ്മിറ്റി തീരുമാനത്തിന് എതിരാണെന്നും ഒരു വിഭാഗം പറയുന്നു.

കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ സൂര്യകാന്ത് മിശ്രയും കോണ്‍ഗ്രസ് നേതാവ് മാനസ് ഭൂനിയയും സംയുക്തമായി തുറന്ന വാഹനത്തില്‍ ബംഗാളിലെ നാദിയയില്‍ കോണ്‍ഗ്രസ്-ഇടത് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. അതേസമയം, നിലവില്‍ ഈ വിഷയത്തില്‍ ചര്‍ച്ച വേണ്ടെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞ് ചര്‍ച്ചകള്‍ നടത്താമെന്നുമാണ് റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :