യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

കാണാതായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

ചങ്ങരം‍കുളം, മൃതദേഹം, യൂത്ത് കോണ്‍ഗ്രസ് changaramkulam, deadbody, youth congress
ചങ്ങരം‍കുളം| സജിത്ത്| Last Modified തിങ്കള്‍, 18 ഏപ്രില്‍ 2016 (13:50 IST)
കാണാതായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. കൊക്കൂര്‍ കിടക്കമുറിയില്‍ ശിവാലയത്തില്‍ പവിഴ ചന്ദ്രന്‍ പിള്ള എന്ന 45 കാരന്‍റെ മൃതദേഹമാണ് വീട്ടിനടുത്തെ പൊതു കിണറ്റില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന ചന്ദ്രന്‍ പിള്ളയെ ശനിയാഴ്ച വെളുപ്പിനു കാണാതായ വിവരം കാണിച്ച് ശനിയാഴ്ച വീട്ടുകാര്‍ ചങ്ങരം‍കുളം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

മരണത്തില്‍ സംശയമുള്ളതായി നാട്ടുകാര്‍ ആരോപിക്കുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :