മഹാരാഷ്ട്രയില്‍ ഒമിക്രോണിന്റെ പുതിയ വകഭേദമായ കെപി.2 വ്യാപിക്കുന്നു; ആശങ്ക

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 13 മെയ് 2024 (11:46 IST)
മഹാരാഷ്ട്രയില്‍ ഒമിക്രോണിന്റെ പുതിയ വകഭേദമായ വ്യാപിക്കുന്നു. ഇതുവരെ 91കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്ത് ആദ്യമായി ജനുവരിയിലാണ് ഈ വകഭേദത്തെ കണ്ടെത്തുന്നു. അതേമാസത്തില്‍ തന്നെ മഹാരാഷ്ട്രയിലും ഈ വകഭേദത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസങ്ങളിലാണ് ഇത് വര്‍ധിച്ചത്. പുതിയ വകഭേദത്തിന്റെ 51 കേസുകള്‍ പൂനെയിലും 20 കേസുകള്‍ താനെയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വ്യാപനം നടത്തിയ ജെഎന്‍ വണ്‍ വകഭേദത്തില്‍ നിന്നാണ് കെപി 2 ന്റെയും പിറവി. അതേസമയം വ്യാപനശേഷിയുള്ളതാണെങ്കിലും ജീവന് ഭീഷണിയില്ലെന്ന നിഗമനത്തിലാണ് ശാസ്ത്രലോകം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :