രാജ്യത്ത് ഓക്‌സിജന്‍ പ്രതിസന്ധി രൂക്ഷം; ഇതിനെല്ലാം ഉത്തരവാദി മോദിയെന്ന് രാഹുല്‍

നെല്‍വിന്‍ വില്‍സണ്‍| Last Modified വെള്ളി, 23 ഏപ്രില്‍ 2021 (14:49 IST)

കോവിഡ് മഹാമാരിയോട് മല്ലിട്ട് രാജ്യം. കോവിഡ് രോഗികള്‍ക്കായുള്ള ഓക്‌സിജന്‍ വിതരണത്തില്‍ നേരിടുന്നത് വന്‍ പ്രതിസന്ധി. രാജ്യതലസ്ഥാനത്ത് അടക്കം ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. എല്ലാവരെയും ആശങ്കയിലാഴ്ത്തുന്ന വാര്‍ത്തകളാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നു പുറത്തുവരുന്നത്.

ആശുപത്രികള്‍ നിറഞ്ഞതിനാല്‍ മൊബൈല്‍ ഐസിയു യൂണിറ്റുകള്‍ അടക്കം ആരംഭിച്ചാണ് രാജ്യം പ്രതിസന്ധിയെ മറികടക്കാന്‍ നോക്കുന്നത്. ആശുപത്രികള്‍ക്ക് മുന്‍പില്‍ രോഗികള്‍ കാത്തുകിടക്കേണ്ട അവസ്ഥ. 25 ലക്ഷത്തോളം കോവിഡ് രോഗികളാണ് ഇപ്പോള്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേര്‍ന്നു. രാജ്യത്തെ കോവിഡ് സ്ഥിതി വിലയിരുത്തി.

ഇതിനിടെ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. ഐസിയു കിടക്കകളുടെ അപര്യാപ്തതയാണ് കോവിഡ് മരണങ്ങള്‍ ഇരട്ടിക്കാന്‍ കാരണമെന്നും ഇതിനു ഉത്തരവാദി കേന്ദ്ര സര്‍ക്കാരാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഓക്‌സിജന്‍ ക്ഷാമത്തിനു കര്‍ശന നടപടി ഉണ്ടായില്ലെങ്കില്‍ വലിയ ദുരന്തമുണ്ടാകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്നു ചേര്‍ന്ന ഉന്നതതലയോഗത്തില്‍ പ്രധാനമന്ത്രിയോട് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :