കോവിഡ് പോരാളികളുടെ മക്കള്‍ക്ക് എംബിബി‌എസ്, ബിഡി‌എസ് പ്രവേശനത്തില്‍ സംവരണം

ന്യൂഡല്‍ഹി| ജോര്‍ജി സാം| Last Updated: വ്യാഴം, 19 നവം‌ബര്‍ 2020 (21:57 IST)
കോവിഡ് പോരാളികളുടെ മക്കള്‍ക്ക് എം ബി ബി എസ്, ബിഡി‌എസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തില്‍ സംവരണം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ രണ്ട് കോഴ്‌സുകളിലേക്കും 2020 - 2021 അധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശനത്തിന്റെ മാനദണ്ഡങ്ങളില്‍ ‘കോവിഡ് പോരാളികളുടെ മക്കള്‍’ എന്ന പുതിയ വിഭാഗം കൂടി ഉള്‍പ്പെടുത്തും.

കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കേന്ദ്രപൂളില്‍ നിന്ന് അഞ്ച് സീറ്റുകളായിരിക്കും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :