ചെന്നൈ ഭയത്തില്‍, നാഡ ഏതുനിമിഷവും തീരത്തെത്തും - ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

ചെന്നൈയെ വിറപ്പിക്കാന്‍ നാഡ എത്തുന്നു; ജനം ഭീതിയില്‍ - കനത്ത മഴയുണ്ടാകും

 Weather , heavy rains , Bengal , Nada forms , Nada , rain , Chennai , നാഡ ചുഴലിക്കാറ്റ് , ചെന്നൈ തീരത്ത് , ബംഗാൾ ഉൾക്കടല്‍ , ദുരിതാശ്വാസ കേന്ദ്രങ്ങൾ
ചെന്നൈ| jibin| Last Updated: ബുധന്‍, 30 നവം‌ബര്‍ 2016 (18:13 IST)
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘നാഡ’ ചുഴലിക്കാറ്റ് ഡിസംബർ രണ്ടോട് കൂടി ചെന്നൈ തീരത്ത് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തിയായ കാറ്റോടു കൂടി ഇന്നുമുതൽ ചെന്നൈയിൽ കനത്ത മഴ ഉണ്ടാകും. അടുത്ത 12 മണിക്കൂറിനുള്ളിൽ കാറ്റ് ചുഴലിക്കാറ്റിന്റെ ഉഗ്രരൂപം പ്രാപിക്കുമെന്നും വിദഗ്ദര്‍ വ്യക്തമാക്കി.

ചെന്നൈയിൽ നിന്ന് 770 കിലോമീറ്റർ തെക്കു കിഴക്കായി മണിക്കൂറിൽ 25 കിലോമീറ്റർ വേഗത്തിലാണ് നാഡ വീശുന്നത്. കാറ്റ് രണ്ടാം തീയതിയോടെ ചെന്നൈ തീരം കടക്കും. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നാണ് നിഗമനം. 65 കിലോമീറ്റർ വേഗം വരെ ആർജിക്കാനും സാദ്ധ്യതയുണ്ട്. തമിഴ്‌നാട് തീരത്തേക്കു മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിലാണു കാറ്റിപ്പോൾ വീശുന്നത്.

പുതുച്ചേരിക്ക് 770 കിലോമീറ്റർ കിഴക്കും ശ്രീലങ്കയിലെ ട്രിൻകോമലിക്ക് 490 കിലോമീറ്റർ തെക്കുകിഴക്കുമായാണ് കാറ്റ് ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത്. ഡിസംബർ ഒന്നു രാവിലെതന്നെ മഴ ശക്തമായി പെയ്യാൻ തുടങ്ങുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

ഇന്നുമുതൽ മീൻപിടിത്തക്കാരും കടലിൽപ്പോകുന്നത് ഒഴിവാക്കണമെന്നും അഭ്യർഥനയുണ്ട്. തീരദേശ വാസികളെ മാറ്റി പാർപ്പിക്കാനായി സജ്ജമാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റിനെ നേരിടാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയതായി പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :