ചെന്നൈ|
JOYS JOY|
Last Modified ഞായര്‍, 6 ഡിസംബര്‍ 2015 (11:42 IST)
ചെന്നൈയില്‍ കനത്ത നാശം വിതച്ച മഴയ്ക്ക് നേരീയ ശമനം. മഴ കുറഞ്ഞതോടെ ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തരസര്‍വ്വീസുകള്‍ ആരംഭിച്ചു. പോർട് ബ്ലയറിലേക്കും ഡൽഹിയിലേക്കും എയർ ഇന്ത്യ ഇന്ന് സര്‍വ്വീസുകൾ നടത്തുന്നുണ്ട്.
ചെറിയ തോതില്‍ മഴ പെയ്യുന്നുണ്ടെങ്കിലും ചെന്നൈയിൽ നിന്നുള്ള ട്രയിൻ സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. റയിൽവേ അധികൃതർ അറിയിച്ചതാണ് ഇക്കാര്യം. 65 ശതമാനം ബസുകളും സർവീസ് ആരംഭിച്ചു.
ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ചെന്നൈ നഗരത്തിൽ ബസ് യാത്ര സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി ജയലളിത അറിയിച്ചിട്ടുണ്ട്. ബാങ്കുകളും ഇന്ന് തുറന്ന് പ്രവർത്തിക്കുന്നുണ്ട്.