എന്താണ് ബോംബെ രക്ത ഗ്രൂപ്പ് ?

എന്താണ് ബോംബെ രക്ത ഗ്രൂപ്പ് ?

മുംബൈ| JOYS JOY| Last Modified ചൊവ്വ, 21 ജൂണ്‍ 2016 (13:48 IST)
രാജ്യത്ത് കണ്ടുവരുന്ന വിരളമായ ഒരു രക്തഗ്രൂപ്പ് ആണ് ബോംബെ രക്തഗ്രൂപ്പ്. ഇന്ത്യയില്‍ തന്നെ 400ല്‍ താഴെ ആളുകളില്‍ മാത്രമാണ് ബോംബെ രക്തഗ്രൂപ്പ് കണ്ടുവരുന്നത്. പക്ഷേ, പലരും ഇപ്പോഴും ബോംബെ രക്തഗ്രൂപ്പിനെക്കുറിച്ച് അജ്ഞരാണ്. എന്താണ് ബോംബെ രക്തഗ്രൂപ്പ്? ബോംബെ രക്തഗ്രൂപ്പിനെക്കുറിച്ചുള്ള ചില വിശദാംശങ്ങള്‍

1. വളരെ അപൂര്‍വ്വമായ എ ബി ഒ ഗ്രൂപ്പില്‍പ്പെടുന്നതാണ് ഇത്. ആദ്യമായി ഇത് കണ്ടെത്തിയത് ബോംബെയിലെ ചില ആളുകളിലാണ്. അതുകൊണ്ടാണ് ഇതിന് ബോംബെ രക്തഗ്രൂപ്പ് എന്ന് പേരു വന്നത്.

2. കൌകാസിയന്‍സിലും ജാപ്പനീസിലും ബോംബെ രക്തഗ്രൂപ്പ് കണ്ടെത്തിയിട്ടുണ്ട്.

3. ബോംബെ രക്തഗ്രൂപ്പില്‍ എച്ച് ആന്റിജന്‍ പ്രവര്‍ത്തനരഹിതമായിരിക്കും. എച്ച് ആന്റിജന്‍ ഉള്ള എ, ബി, എബി, ഒ രക്തഗ്രൂപ്പുകള്‍ ബോംബെ രക്തഗ്രൂപ്പുമായി ചേരാന്‍ ഇടവരരുത്.

4. ഏകദേശം 50 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഈ രക്തഗ്രൂപ്പ് കണ്ടെത്തിയത്. പാള്‍സ് കെ ഇ എം ആശുപത്രിയില്‍ ചികിത്സയ്ക്കു വന്ന ഒരു രോഗിയില്‍ ബി ഗ്രൂപ്പ് രക്തം അലര്‍ജി ഉണ്ടാക്കിയിരുന്നു. ഇതാണ് ബോംബെ രക്തഗ്രൂപ്പ് തിരിച്ചറിയാന്‍ കാരണമായത്.

5. ബോംബെ രക്തഗ്രൂപ്പ് ഉള്ളവര്‍ ഒരിക്കലും മറ്റ് രക്തഗ്രൂപ്പുകാരുടെ പക്കല്‍ നിന്നും രക്തം സ്വീകരിക്കരുത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :