കനത്ത മഴ; ഒറ്റപ്പെട്ട് മഹാരാഷ്ട്രയിലെ ഗ്രാമങ്ങൾ, മരണം 26 ആയി

Last Modified ബുധന്‍, 3 ജൂലൈ 2019 (09:00 IST)
രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ ഒറ്റപ്പെട്ട് മഹാരാഷ്ട്രയിലെ ഗ്രാമങ്ങൾ. ഇതോടെ കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 26 ആയി. അടുത്ത രണ്ട് ദിനം കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കര-വ്യോമ-ട്രെയിന്‍ ഗതാഗതം മുടങ്ങിക്കിടക്കുകയാണ്.

സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഗ്രാമങ്ങള്‍ പലതും ഒറ്റപ്പെട്ടു. വെള്ളം കടലിലേക്ക് പമ്പ് ചെയ്യാനുള്ള ശ്രമം നടത്തുന്നുണ്ട്. മഴ നില്‍ക്കാത്തതിനാല്‍ മുടങ്ങിയ സര്‍വീസുകള്‍ പുനഃസ്ഥാപിക്കാനാകുന്നില്ല. ഉത്തരാഖണ്ഡിലെ 12 ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :