ചൈനയേ പേടിപ്പിക്കാന്‍ ഇന്ത്യയും അമേരിക്കയും, കൂട്ടത്തില്‍ ജപ്പാനും

ന്യൂഡല്‍ഹി| VISHNU.NL| Last Modified ശനി, 8 നവം‌ബര്‍ 2014 (13:40 IST)
ഉഭയകക്ഷി നാവികാഭ്യാസം വെറും കസര്‍ത്ത് പരിപാടിയാക്കി മാറ്റാതെ ക്രിയാത്മകമാക്കി മാറ്റാന്‍ ഇന്ത്യയും അമേരിക്കയും. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിര്‍ണായക സൈനിക ശക്തിയാകാനുള്ള ശ്രമങ്ങള്‍ ശക്തമാക്കവെയാണ് ഇന്ത്യയും യു‌എസും സംയുക്തമായി നടത്തുന്ന മലബാര്‍ നാവികാഭ്യാസം സംഘടിപ്പിക്കുന്നത്. സാധാരണ നടത്തുന്നതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ നടത്തുന്ന അഭ്യാസത്തില്‍ ആണവ അന്തര്‍വാഹിനികളും വിമാന വാഹിനികളുമുള്‍പ്പെടുത്താനാണ് ഇരു രാജ്യങ്ങളുടെയും നീക്കം.

കൂടാതെ മലബാര്‍ ശ്രേണിയില്‍ പെട്ട നാവികാഭ്യാസത്തില്‍ കൂടുതല്‍ രാജ്യങ്ങളെ പങ്കെടുപ്പിക്കാനുള്ള അണിയറ നിക്കവും ഇന്ത്യയും അമേരിക്കയും നടത്തുന്നതായാണ് വിവരം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ വര്‍ദ്ധിക്കുന്ന ചൈനീസ് സാന്നിദ്ധ്യം കുറച്ചു കാലമായി ഇന്ത്യ, യുഎസ് സൈന്യങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിച്ചു വരികയായിരുന്നു. അതിനിടെ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചൈനയുടെ അന്തര്‍വാഹിനിക്ക് ലങ്കന്‍ തുറമുഖത്തില്‍ പ്രവേശിക്കാനുള്ള അനുമതി നല്‍കിയതും ഇരു രാജ്യങ്ങളും ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.

സൈനിക സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് ഇന്ത്യയുടെയും യുഎസിന്റെയും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ദീര്‍ഷമായ ചര്‍ച്ച നടത്തിയതായാണ് സൂചന. നാവിക അഭ്യാസത്തിലേക്ക് ആണവ അന്തര്‍വാഹിനികളും വിമാനവാഹിനികളും ഉള്‍പ്പെടുത്താനുള്ള തീരുമാനം ഇതിന്റെ ആദ്യ പടിയായിരിക്കും. കര-വായുസേനകളുടെ പങ്കാളിത്തവും നാവിക അഭ്യാസത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാണ്. കൂടുതല്‍ രാജ്യങ്ങളുടെ പങ്കാളിത്തം തേടുന്നതും നാവിക അഭ്യാസത്തെ ശക്തിപ്പെടുത്താനുള്ള ശ്രമത്തന്റെ ഭാഗം തന്നെ.

കേന്ദ്രത്തില്‍ അധികാരം മാറിയതിന്റെ പ്രതിഫലനമാണ് ഇപ്പൊഴത്തേ നീക്കവും. യുപി‌എ സര്‍ക്കാരിന്റെ കാലത്ത് മലബാര്‍ അഭ്യാസങ്ങള്‍ കേവലം ചടങ്ങുകള്‍ മാത്രമായി ഒതുങ്ങിപ്പോയിരുന്നു. കൂടാതെ കൂടുതല്‍ രാജ്യങ്ങളെ അഭ്യാസത്തില്‍ ഉള്‍പ്പെടുത്താന്‍ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന എ‌കെ ആന്റണിക്ക് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ മൊഡി സര്‍ക്കാര്‍ അധികാരത്റ്റില്‍ എത്തിയതിനു പിന്നാലെ തന്നെ പ്രതിരോധ മേഖലയില്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.

ഇതിന്റെ ഭാഗമായി 2014 ജൂലൈയില്‍ വടക്കു പടിഞ്ഞാറന്‍ പസഫിക്കില്‍ നടന്ന നാവിക അഭ്യാസത്തില്‍ പങ്കെടുക്കാന്‍ ഇരു രാജ്യങ്ങളും ജപ്പാനെ ക്ഷണിച്ചിരുന്നു. നേരത്തെ, ഓസ്ട്രേലിയയും സിങ്കപ്പൂരും സംയുക്ത നാവിക അഭ്യാസത്തില്‍ പങ്കാളികളായിരുന്നു.
മാറിയ സാഹചര്യങ്ങളില്‍ സൈനിക തന്ത്രങ്ങളില്‍ മാറ്റം വരുത്താനാണ് പുതിയ സര്‍ക്കാരിന്റെ ശ്രമം.
കഴിഞ്ഞ മാസം മോഡി-ഒബാമ കൂടിക്കാഴ്ചയ്ക്കു ശേഷം ഇരു നേതാക്കളുംദക്ഷിണ ചൈനാ കടലിലെ സ്ഥിതി വിശേഷത്തെ തന്ത്രപ്രധാനമായ രീതിയില്‍ പരാമര്‍ശിച്ചത് ചൈനയ്ക്കുള്ള വ്യക്തമായ സൂചനയാണ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 ...

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു
ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം. അപകടത്തില്‍ 17 തൊഴിലാളികള്‍ മരിച്ചു. ...

പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്‌സ്

പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്‌സ്
നേരത്തെ 80,000സ്‌കൂള്‍ അധ്യാപകര്‍ക്കായി കൈറ്റ് നടത്തിയ എ.ഐ. പരിശീലന മൊഡ്യൂള്‍ പുതിയ ...

ചാടി കയറി പോകാൻ വരട്ടെ, ഊട്ടി-കൊടൈക്കനാൽ സന്ദർശനത്തിന് ഇനി ...

ചാടി കയറി പോകാൻ വരട്ടെ, ഊട്ടി-കൊടൈക്കനാൽ സന്ദർശനത്തിന് ഇനി ഇ- പാസ് മുൻകൂട്ടി എടുക്കണം
പരിസ്ഥിതി സംരക്ഷണവും പ്രതിദിനമുള്ള ട്രാഫിക് നിയന്ത്രിക്കുന്നതിനുമായാണ് നടപടി ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. വിവിധ ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത വില്യംസ്, വിൽമോർ
ബഹിരാകാശനിലയത്തില്‍ തുടരേണ്ടി വന്ന സമയത്ത് അസ്ഥിക്കും മസിലുകള്‍ക്കും ...