അനുബന്ധ വാര്‍ത്തകള്‍
- ബിപിൻ റാവത്തിനെ സാമൂഹ്യമാധ്യമങ്ങളിൽ അപമാനിച്ചവർക്കെതിരെ നടപടി എടുക്കണം: കെ സുരേന്ദ്രൻ
- ലാന്‍ഡിങ്ങിന് 10 കിലോമീറ്റര്‍ മാത്രം അകലെവച്ച് അപകടം, അടിയന്തര സന്ദേശം പോലും ലഭിച്ചിട്ടില്ല; തീ നിന്നു കത്തിയത് ഒന്നര മണിക്കൂര്‍
- കൂനൂര്‍ വ്യോമസേനാ ഹെലികോപ്റ്റര്‍ അപകടം: എട്ട് മിനിറ്റിനുള്ളില്‍ ലാന്‍ഡ് ചെയ്യുമെന്ന് അവസാന സന്ദേശം, തൊട്ടുപിന്നാലെ പൊട്ടിത്തെറി
- കനത്ത മൂടല്‍ മഞ്ഞിലൂടെ താഴ്ന്നു പറക്കുന്ന ഹെലികോപ്റ്റര്‍; പൊടുന്നനെ കത്തിയമര്‍ന്ന് നിലംപതിച്ചു
- ഹെലികോപ്റ്ററിന് രണ്ട് എന്‍ജിനുകള്‍, ഒരെണ്ണം തകരാറിലായാലും രണ്ടാമത്തെ എന്ജിന് ഉപയോഗിച്ച് ലാന്‍ഡ് ചെയ്യാം; അപകട കാരണം എന്ത്?
'നമുക്ക് നമ്മുടെ സൈന്യത്തില്‍ വിശ്വാസമുണ്ട്'; മരിക്കുന്നതിന് മുന്‍പ് റാവത്ത് പ്രസംഗിച്ചത് ഇങ്ങനെ, അവസാന പ്രസംഗ വീഡിയോ പുറത്ത്
സംയുക്തസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് വ്യാമസേനാ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിക്കുന്നതിനു മണിക്കൂറുകള്‍ മുന്‍പ് നടത്തിയ പൊതുപ്രസംഗം കരസേനാ പുറത്തുവിട്ടു. മരിക്കുന്നതിനു മുന്‍പ് റാവത്ത് നടത്തിയ അവസാന പ്രസംഗമെന്ന നിലയിലാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗ വീഡിയോയാണ് ഇത്. ഒരു മിനിറ്റും ഒന്‍പത് സെക്കന്‍ഡുമാണ് വീഡിയോയുടെ ദൈര്‍ഘ്യം.
'വിജയ് പര്‍വ്' എന്ന പേരില്‍ ഇന്ത്യാ ഗേറ്റില്‍ നടന്ന പരിപാടിയില്‍ ഈ പ്രസംഗം പൊതുജനത്തെ കേള്‍പ്പിച്ചിരുന്നു. ഡിസംബര്‍ ഏഴിന് വൈകീട്ടാണ് അദ്ദേഹം പ്രസംഗിച്ചത്. എട്ടിന് ഉച്ചയ്ക്ക് 12.22-ന് കൂനൂരിലാണ് അപകടമരണമുണ്ടായത്. ''നമുക്ക് നമ്മുടെ സൈന്യങ്ങളില്‍ അഭിമാനമുണ്ട്, നമുക്ക് ഒരുമിച്ച് വിജയം ആഘോഷിക്കാം'' എന്നു പറഞ്ഞാണ് റാവത്ത് പ്രസംഗം അവസാനിപ്പിച്ചത്.On this “Swarnim Vijay Parv”, I express my indebtedness & profound gratitude to our armed forces due to whose indomitable spirit & valour, we won the 1971 War.
— G Kishan Reddy (@kishanreddybjp) December 12, 2021
Sharing the last video message recorded by Late Gen Bipin Rawat, CDS, which was to be played today, on this occasion. pic.twitter.com/hqxle7sjVt