ബീഹാറില്‍ മഹാസഖ്യം അധികാരത്തിലേക്ക്; മഹാസഖ്യം 127, ബിജെപി 91

ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് , മഹാസഖ്യം , ആര്‍ജെഡി , കോണ്‍ഗ്രസ് , നിതീഷ് കുമാര്‍ , ബിജെപി, ലാലു പ്രസാദ് യാദവ്
പട്‌ന| jibin| Last Modified ഞായര്‍, 8 നവം‌ബര്‍ 2015 (09:55 IST)
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ലീഡ് നില മാറിമറിയുന്നു. തുടക്കത്തില്‍ ബിജെപി ലീഡ് ഉയര്‍ത്തിയെങ്കിലും പിന്നീട് ജെഡിയു നേതൃത്വത്തിലുള്ള വിശാലസഖ്യം മുന്നേറുകയായിരുന്നു. മഹാസഖ്യം 127 സീറ്റില്‍ മുന്നിട്ടു നില്‍ക്കുബോള്‍ ബിജെപി 91 സീറ്റിലുമാണ്. ബിഹാര്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്കെന്നാണ് ആദ്യഫലസൂചനകള്‍ നല്‍കുന്നത്.

നഗരപ്രദേശങ്ങളിലെ വോട്ടാണ് ആദ്യം എണ്ണുന്നത്. ഉച്ചയോടെ മുഴുവന്‍ ഫലങ്ങളും അറിയാനാകും. ദേശീയ രാഷ്ട്രീയത്തിൽ നിർണായകമായ ബിഹാർ തെരെഞ്ഞെടുപ്പിൽ സംസ്ഥാനം ആർക്കൊപ്പം ആയിരിക്കുമെന്ന് ആകാംക്ഷയിലാണ് രാജ്യം.

അഞ്ച് ഘട്ടങ്ങളായി നടന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിനെതിരെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു, ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ മഹാസഖ്യമാണ് മത്സരിച്ചത്. 243ല്‍ 101 വീതം സീറ്റുകളില്‍ നിതീഷും ലാലുവും 41 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് ജനവിധി തേടിയത്. എന്‍ഡിഎ സഖ്യത്തില്‍ 160 സീറ്റുകളില്‍ ബിജെപിയും രാംവിലാസ് പാസ്വാന്റെ എല്‍ജെപി 40 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. രാഷ്ട്രീയ ലോക്സമസ്ത പാര്‍ട്ടി 20 സീറ്റുകളിലും ജിതന്‍ റാം മാഞ്ജിയുടെ എച്ച്എഎം പാര്‍ട്ടി 20 സീറ്റിലും എന്‍ഡിഎയുടെ ഭാഗമായി മത്സരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :