ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ നാളെ

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് , വോട്ടെണ്ണല്‍ , ജെഡി-യു-ആര്‍ജെഡി- കോണ്‍ഗ്രസ്
പാറ്റ്ന| jibin| Last Updated: ശനി, 7 നവം‌ബര്‍ 2015 (08:10 IST)
നിര്‍ണായകമായ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഞായറാഴ്ച നടക്കും. രാവിലെ എട്ടുമണിയോടെ വോട്ട് എണ്ണല്‍ ആരംഭിക്കും. മിനിറ്റുകള്‍ക്കകം ആദ്യ ഫലങ്ങള്‍ അറിയാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ജെഡി-യു-ആര്‍ജെഡി- കോണ്‍ഗ്രസ് മുന്നണികളുടെ വിശാലമതേതരസഖ്യവും എന്‍ഡിഎ സഖ്യവും തമ്മിലാണു പ്രധാന മത്സരം.

243 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഒക്ടോബര്‍ 12, 16, 28, നവംബര്‍ 1,5 തീയതികളിലായിരുന്നു യഥാക്രമം ഒന്നും മുതല്‍ അഞ്ചുവരെ ഘട്ട വോട്ടെടുപ്പ് നടന്നത്. 49 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്ന ആദ്യ ഘട്ടത്തില്‍ 57 ശതമാനവും, 32 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്ന രണ്ടാം ഘട്ടത്തില്‍ 55 ശതമാനവും 50 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്ന മൂന്നാം ഘട്ടത്തില്‍ 53 ശതമാനമവും 55 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്ന നാലാം ഘട്ടത്തില്‍ 58 ശതമാനവും 57 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്ന അഞ്ചാം ഘട്ടത്തില്‍ 59.46 ശതമാനവുമായിരുന്നു പോളിംഗ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :