ഗോവധ നിരോധനത്തിനെതിരെ തിരുവനന്തപുരത്ത് ഡിവൈഎഫ്ഐയുടെ ബീഫ് ഫെസ്റ്റിവല്‍

Last Updated: ചൊവ്വ, 10 മാര്‍ച്ച് 2015 (19:12 IST)
രാജ്യവ്യാപകമായി
ഗോവധ നിരോധനം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിനെതിരെ ഡിവൈഎഫ്ഐ ബീഫ് ഫെസ്റ്റിവല്‍ നടത്തി പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലിന് മുമ്പിലായിരുന്നു ബീഫ് ഫെസ്റിവല്‍ സംഘടിപ്പിച്ചത്. പാകം ചെയ്ത ബീഫ് സൌജന്യമായി വിതരണം ചെയ്തുകൊണ്ടായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതിഷേധം. രാജ്യവ്യാപകമായി ബീഫ് ഫെസ്റ്റിവല്‍ നടത്താനാണ് ഡിവൈഎഫ്ഐയുടെ നീക്കം.

പ്രതിഷേധം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് ടിവി രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ഭക്ഷണശീലങ്ങളില്‍ വരെ സംഘപരിവാര്‍ ശക്തികള്‍ കൈകടത്തുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :