മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ അരവിന്ദ് കെജ്‌രിവാള്‍ പങ്കെടുക്കും

മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങളില്‍ അരവിന്ദ് കെജ്‌രിവാള്‍ പങ്കെടുക്കും

ന്യൂഡല്‍ഹി| priyanka| Last Modified ബുധന്‍, 27 ജൂലൈ 2016 (11:12 IST)
മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പങ്കെടുക്കും. ചടങ്ങില്‍ പങ്കെടുക്കുന്നതിന് കൊല്‍ക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റിയില്‍ നിന്നുമുള്ള ക്ഷണക്കത്ത് അരവിന്ദ് കെജ്‌രിവാളിന് ലഭിച്ചു. സ്‌പെ്തംബര്‍ നാലിന് വത്തിക്കാനില്‍ നടക്കുന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കും.

അരവിന്ദ് കെജ്‌രിവാളിനെ കൂടാതെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ചടങ്ങില്‍ പങ്കെടുക്കും. മിഷണറീസ് ഓഫ് ചാരിറ്റിയില്‍ നിന്നുമുള്ള ക്ഷണക്കത്ത് മമത ബാനര്‍ജിക്കും ലഭിച്ചു. 19ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയിരുന്നു.

ഇന്ത്യന്‍ റെവന്യൂ സര്‍വീല്‍ എത്തുന്നതിന് മുന്‍പ് 1992 കാലഘട്ടത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ മദര്‍ തെരേസയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. മദര്‍ തെരേസയുടെ പ്രത്യേക ആവശ്യപ്രകാരം മിഷണറീസ് ഓഫ് ചാരിറ്റിയ്ക്കു വേണ്ടിയായിരുന്നു കെജ്‌രിവാള്‍ പ്രവര്‍ത്തിച്ചത്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :