ഇറ്റാനഗര്‍|
priyanka|
Last Modified ഞായര്‍, 17 ജൂലൈ 2016 (09:51 IST)
അരുണാചല്‍പ്രദേശ് മുഖ്യമന്ത്രിയായി പെമ ഖണ്ഡു ഇന്ന് ചുമതലയേല്‍ക്കും. സഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ട എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കാനായെങ്കിലും വിശ്വാസവോട്ടെടുപ്പിന്റെ കാര്യത്തില്‍ ഗവര്‍ണറാണ് തീരുമാനമെടുക്കുക. അക്കാര്യത്തില്‍ ഗവര്‍ണര്‍ ഇന്ന് തീരുമാനമെടുത്തേക്കുമെന്നാണ് സൂചന.
അരുണാചല്‍ മുന്‍ മുഖ്യമന്ത്രി ഡോര്‍ജി ഖണ്ഡുവിന്റെ മകനാണ് മുപ്പത്തേഴുകാരനായ പെമ ഖണ്ഡു. വിമത എംഎല്‍എമാര്‍ തിരികെയെത്താന്‍ കാരണമായ പെമ ഖണ്ഡുവിന്റെ നേതൃത്വം സുഗമമായ ഭരണത്തിനും സഹായകമാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത് . ഇനി അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്നും വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് ഭരണം നടത്തുമെന്നും പെമ ഖണ്ഡു പറഞ്ഞു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൂര്‍ണസ്വാധീനം നേടാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടി എങ്ങനെ മറികടക്കണമെന്ന് ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യും. അതേസമയം നേതൃമാറ്റം വൈകിയതുമൂലം അരുണാചലില്‍ ഉണ്ടായ പ്രതിസന്ധി ഇനി ആവര്‍ത്തിക്കാതിരിക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ശ്രമിക്കുന്നത്.