ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിയായേക്കും; റിപ്പോര്‍ട്ട്

രേണുക വേണു| Last Modified വെള്ളി, 10 ജൂണ്‍ 2022 (13:40 IST)

ആരിഫ് മുഹമ്മദ് ഖാന്‍ ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ കേരളത്തിന്റെ ഗവര്‍ണര്‍ ആണ് ആരിഫ് മുഹമ്മദ് ഖാന്‍. ജൂലൈ 24 നാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ കാലാവധി കഴിയുന്നത്. ഇനി രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു മുസ്ലിം നേതാവിനെ പരിഗണിക്കാനാണ് ബിജെപി കേന്ദ്രങ്ങള്‍ ആലോചിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബിജെപിയോടുള്ള താല്‍പര്യക്കുറവ് മറികടക്കാന്‍ ഇത് ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍. ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് മുന്‍കൈ എടുക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപിയും ആര്‍എസ്എസുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് ആരിഫ് മുഹമ്മദ് ഖാന്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :