അഴിമതിയുടെ കാര്യത്തിൽ മോദി മൻമോഹൻ സിംഗിനെപ്പോലെ, ജനങ്ങളെ ശത്രുക്കളാക്കി മാറ്റി: കേജരിവാൾ

ഇന്നലെ രണ്ട് വർഷം പൂർത്തിയാക്കിയ നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമയി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ രംഗത്ത്. ഭരിച്ച രണ്ട് വർഷം കൊണ്ട് എല്ലാ ജനവിഭാഗങ്ങളെയും തങ്ങളുടെ ശത്രുക്കളായി മാറ്റുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തതെ

ന്യൂഡൽഹി| aparna shaji| Last Modified വെള്ളി, 27 മെയ് 2016 (12:36 IST)
ഇന്നലെ രണ്ട് വർഷം പൂർത്തിയാക്കിയ നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമയി ഡൽഹി മുഖ്യമന്ത്രി രംഗത്ത്. ഭരിച്ച രണ്ട് വർഷം കൊണ്ട് എല്ലാ ജനവിഭാഗങ്ങളെയും തങ്ങളുടെ ശത്രുക്കളായി മാറ്റുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തതെന്നും കേജരിവാൾ പറഞ്ഞു.

അഴിമതിരഹിത ഭരണം എന്നതായിരുന്നു മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാൽ വ്യാപം, ഡി ഡി സി എ തുടങ്ങിയ നിരവധി അഴിമതിക്കേസുകളിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങ് മൗനം പാലിച്ചത് പോലെ തന്നെയാണ് മോദിയും ചെയ്യുന്നത്. ദളിതർക്ക് വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത മോദി, രോഹിത് വെമുലയുടെ മരണത്തിൽ മൗനം പാലിക്കുന്നുവെന്നും
കേജരിവാൾ പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനങ്ങൾക്കെല്ലാം വിപരീതമാണ് മോദി സർക്കാർ ചെയ്യുന്നത്. രണ്ടുവർഷം മുൻപ് കർഷകർക്ക് 50 ശതമാനം ലാഭം ഉറപ്പുവരുത്തുമെന്നു പറഞ്ഞു. രാജ്യത്ത് എല്ലാവരും അരക്ഷിതാവസ്ഥ അനുഭവിക്കുകയാണെന്നു പ്രധാനമന്ത്രി മനസിലാക്കണമെന്നും കേജ്‍രിവാൾ വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :