അടുത്ത വീട്ടിലേക്കെന്നും പറഞ്ഞ് പോയ മൂന്നാം ക്ലാസുകാരൻ എത്തിയത് മുംബൈയിൽ, ലക്ഷ്യം പോക്കിമോൻ!

പോക്കിമോനെ തേടി മൂന്നാംക്ലാസുകാരൻ എത്തിയത് മുംബൈയിൽ

aparna shaji| Last Modified തിങ്കള്‍, 25 ജൂലൈ 2016 (14:30 IST)
വളരെ പെട്ടന്നാണ് പോക്കിമോൻ ഗോ എന്ന ഗെയിം ഫെയ്മസായത്. മാത്രമല്ല മുതിർന്നവരും പോക്കിമോന് 'അഡിക്റ്റ്' ആയി കഴിഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിലാണ് ആളുക‌ൾ ഗെയിം ഡൗൺലോഡ് ചെയ്തിരിക്കുന്നത്. ഇതോടെ പോക്കിമോൻ മാസ് ആയിരിക്കുകയാണ്.

അടുത്ത വീട്ടിലേക്ക് പോവുകയാണെന്നും പറഞ്ഞ് വീട്ടിൽ നിന്നുമിറങ്ങിയ മൂന്നാം ക്ലാസുകാരന്റെ ലക്ഷ്യവും പോക്കിമോൻ ആയിരുന്നു. കുറെ സമയമായിട്ടും കുട്ടിയെ കാണാതായതിനെതുടർന്ന്
നടത്തിയ അന്വേഷണത്തിലാണ് കുട്ടി മുംബൈയിലെ ഹൗറ റെയിൽവെ സ്റ്റേഷനിൽ കുട്ടി ട്രെയിൻ കാത്തിരിക്കുകയാണെന്ന് മനസ്സിലായത്.

കുട്ടി ഒറ്റയ്ക്കിരിക്കുന്നത് കണ്ട് സംശയം തോന്നിയ പൊലീസുകാരൻ കാര്യമാരഞ്ഞപ്പോഴാണ് പോക്കിമോനെ തേടിയാണ് വന്നതെന്നും മുംബൈയിൽ നിന്നും കൂടുതൽ പോക്കിമോനെ പിടികൂടാൻ കഴിയുമെന്നും കുട്ടി പറഞ്ഞത്. കുറച്ച് ആഴ്ചകൾക്ക് മുൻപ് സമാനരീതിയിൽ കാണാതായ കുട്ടിയെ ഗംഗ നദിയുടെ പരിസരങ്ങ‌ളിൽ നിന്നുമാണ് കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :