പോക്കിമാന്‍ കളിച്ച് പിടികിട്ടാപ്പുള്ളി പൊലീസ് സ്‌റ്റേഷനിലെത്തി; കളി മുടങ്ങിയതില്‍ വില്ല്യമിന് സങ്കടം!

കള്ളനായ വില്ല്യമിന് താന്‍ പിടിക്കപ്പെട്ടതില്‍ നിരാശയൊന്നുമില്ല

 Pokemon Go , Man playing Pokemon , villiam , പോക്കിമാന്‍ ഗോ കളിച്ച് സ്‌റ്റേഷനില്‍ , അറസ്‌റ്റ് , പ്രതി
ന്യൂയോര്‍ക്ക്| jibin| Last Modified വെള്ളി, 22 ജൂലൈ 2016 (15:00 IST)
മുതിര്‍ന്നവര്‍ക്കിടെയില്‍ പോലും തരംഗമായി മാറിയ ഓഗ്‌മെന്റ് റിയലിറ്റി ഗെയിം പോക്കിമാന്‍ ഗോ കളിച്ച് പിടികിട്ടാപ്പുള്ളി പൊലീസ് സ്‌റ്റേഷനില്‍ എത്തിയതായി റിപ്പോര്‍ട്ട്. മാസങ്ങളായി തെരഞ്ഞുകൊണ്ടിരുന്ന പ്രതി അപ്രതീക്ഷിതമായി സ്‌റ്റേഷന്‍ പരിസരത്ത് എത്തിയതോടെ പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌തു.


അമേരിക്കയിലെ മിഷിഗണിലെ മില്‍‌ഫോര്‍ഡ് നഗരത്തിലെ പൊലീസ് സ്‌റ്റേഷനില്‍ എത്തിയ ഇരുപത്തിയാറുകാരനായ
വില്ല്യം വില്‍ കോക്‍സ് എന്ന പ്രതിയാണ് പിടിയിലായത്.

പോക്കിമാന്‍ ഗെയില്‍ കളിച്ച് രസം പിടിച്ച വില്ല്യം പൊലീസ് സ്‌റ്റേഷന്‍ പരിസരത്ത് എത്തുകയായിരുന്നു. ഗെയിമില്‍ പൊലീസ് സ്‌റ്റേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജിം മാത്രമെ ഗെയിമില്‍ അടയാളപ്പെടുത്തിയിരുന്നുള്ളൂ. ഇവിടെ പൊലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന കാര്യം വില്ല്യമിന് അറിയില്ലായിരുന്നു. കളിയുടെ രസം പിടിച്ചാണ് ഇയാള്‍ സ്‌റ്റേഷന്‍ പരിസരത്ത് എത്തിയതെന്ന് പൊലീസും വ്യക്തമാക്കി.

അതേസമയം, കള്ളനായ വില്ല്യമിന് താന്‍ പിടിക്കപ്പെട്ടതില്‍ നിരാശയൊന്നുമില്ല. ഗെയിം കളിക്കുന്നത് പാതിവഴിയില്‍ മുടങ്ങിയതു മാത്രമാണ് ഇയാളെ സങ്കടപ്പെടുത്തിയത്. അറസ്‌റ്റ് ചെയ്‌തു കോടതിയില്‍ ഹാജരാക്കിയ വില്ല്യമിന് കോടതി ജാമ്യം അനുവദിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :