കോയമ്പത്തൂര്|
സജിത്ത്|
Last Updated:
വെള്ളി, 8 ജൂലൈ 2016 (16:25 IST)
പേര് നാനമ്മാള്‍. വയസ്സ് 97, എന്നാലും പറയത്തക്ക അസുഖങ്ങള്‍ ഒന്നും തന്നെയില്ല. ഈ ആരോഗ്യത്തിന്റെ രഹസ്യം എന്താണെന്ന് ചോദിച്ചല്‍ നിത്യേനയുള്ള യോഗയും ലളിതമായ ആഹാരശീലവും എന്ന ഉത്തരം.
ദിവസവും യോഗ ചെയ്യുന്നതു മൂലം ഇക്കാലം വരേയും തനിക്ക് ഒരു രൂപപോലും ആശുപത്രിയില്‍ ചിലവാക്കേണ്ടി വന്നിട്ടില്ലെന്നാണ് നാനമ്മാള്‍ പറയുന്നത്. എല്ലാ ദിവസവും രാവിലെ കഞ്ഞിയും ഉച്ചക്ക് വളരെ കുറച്ച് ചോറും രാത്രിയില്‍ എന്തെങ്കിലും ഫ്രൂട്ട്സും പാലുമാണ് ഇവരുടെ ആഹാരം.
ഈ പ്രായത്തിലും കോയമ്പത്തൂരില്‍ താമസിക്കുന്ന ഇവരുടെ കീഴില്‍ യോഗ പരിശീലിക്കാന്‍ എത്തുന്നവരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. യോഗാഭ്യാസവുമായി ബന്ധപ്പെട്ട് നിരവധി പുരസ്കാരങ്ങള്‍ നാനമ്മാളിനെ തേടിയെത്തിയിട്ടുണ്ട്.