അമ്മയുടെ രോഗവും മരണവും താങ്ങാന്‍ മക്കള്‍ക്കായില്ല; തമിഴ്നാട്ടില്‍ മരണം വരിച്ചത് 77 പേര്‍

അമ്മയുടെ രോഗവും മരണവും താങ്ങാന്‍ മക്കള്‍ക്കായില്ല

ചെന്നൈ| Last Modified വ്യാഴം, 8 ഡിസം‌ബര്‍ 2016 (10:04 IST)
മുഖ്യമന്ത്രി ജയലളിതയുടെ രോഗവും ആശുപത്രിവാസവും മരണവും തമിഴ്മക്കളെ ഉലച്ചു കളഞ്ഞു. അമ്മയുടെ ആശുപത്രിവാസത്തിലും മരണത്തിലും മനംനൊന്ത് ഇതുവരെ 77 പേര്‍ മരിച്ചതായി എ ഐ എ ഡി എം കെ വ്യക്തമാക്കി. പ്രവര്‍ത്തകരുടെ നിര്യാണത്തില്‍ ദു:ഖം രേഖപ്പെടുത്തിയ പാര്‍ട്ടി തങ്ങളുടെ ട്വിറ്റര്‍ പേജിലാണ് മരിച്ചവരുടെ പേരുവിവരങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ജയലളിതയുടെ വേര്‍പാടില്‍ ഉണ്ടായ വിഷാദവും നടുക്കവുമാണ് പ്രവര്‍ത്തകരുടെ മരണത്തില്‍ കലാശിച്ചത്.
അതേസമയം, മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മൂന്നുലക്ഷം രൂപ വീതം ധനസഹായം പാര്‍ട്ടി പ്രഖ്യാപിച്ചു.

കൂടാതെ, ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന കടലൂര്‍ പുതുക്കൂരപ്പേട്ട സ്വദേശിയുടെയും വിരല്‍ ഛേദിച്ച തിരുപ്പൂര്‍ ഉഗയന്നൂര്‍ സ്വദേശിയുടെയും ചികിത്സാചെലവ് അണ്ണാ ഡി എം കെ വഹിക്കും. ഇവര്‍ക്ക് 50, 000 രൂപ വീതം നല്കുകയും ചെയ്യും. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് 30 പേര്‍ ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് സെന്‍ട്രല്‍ വിജിലന്‍സിന്റെ റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :