വാഷിങ്ടണ്‍|
VISHNU.NL|
Last Modified തിങ്കള്‍, 24 നവംബര്‍ 2014 (16:50 IST)
ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്ക് നേരെ നടത്തുന്ന വ്യോമാക്രമണങ്ങള്‍ ഉദ്ദേശിച്ച ഫലം കാണാത്തതിനേ തുടര്‍ന്ന്
അമേരിക്ക പുതിയ തന്ത്രം പരീക്ഷിക്കുന്നു. കുര്‍ദുകളേയും ഇറാഖി സൈനികേരേയും ആയുധം നല്‍കി സഹായിക്കുന്നതിനു പുറമേ ഇറാഖിലെ സുന്നി ആദിവാസികളെ ആയുധമണിയിക്കാനാണ് അമേരിക്ക് പദ്ധതിയിടുന്നത്.
സുന്നി ആദിവാസി വിഭാഗങ്ങളിലെ പുരുഷന്‍മാര്‍ക്ക് ആയുധം നല്‍കി അവരേക്കൊണ്ട് തീവ്രവാദികള്‍ക്കെതിരെ യുദ്ധം ചെയ്യിക്കാനാണ് അമേരിക്കന്‍ ശ്രമം.
ആദ്യ ഘട്ടത്തില്‍ അന്‍ബാര്‍ മേഖലയിലെ സുന്നി ആദിവാസികള്‍ക്കാണ് അമേരിക്ക ആയുധം നല്‍കുക. എകെ 47 തോക്കുകളും റോക്കറ്റ് ലോഞ്ചറുകളും പീരങ്കികളും ഇവര്‍ക്ക് നല്‍കും. ആവശ്യമായ പരിശീലനവും നല്‍കും. കൂടാതെ ഇറാഖിലെ ഷിയാ വിഭാഗത്തേയും യുദ്ധരംഗത്തേക്ക് കൊണ്ടുവരാനും അമേരിക്കന്‍ പദ്ധതിയുണ്ട്.
ഈ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി
9,950 കോടി രൂപയുടെ ബജറ്റാണ് അമേരിക്ക കണക്കുകൂട്ടിയിരിക്കുന്നത്. കരസൈന്യത്തെ ഇറാഖിലേക്കയക്കില്ലെന്ന് ഉറപ്പിച്ച് പറയുന്ന അമേരിക്കയ്ക്ക് ഇറാഖില്‍ നിഴല്‍ യുദ്ധം കളിക്കാനാണ് താല്‍പ്പര്യം എന്നത് വ്യക്തമായിക്കഴിഞ്ഞു. ഇതുവരെ മൂന്ന് അമേരിക്കന്‍ പൗരന്‍മാരെയാണ് തീവ്രവാദികള്‍ കഴുത്തറുത്ത് കൊന്നത്. ഐസിസിനെതിരെയുള്ള ആക്രമണം അമേരിക്ക ശക്തമാക്കുന്തോറും കടുത്ത നടപടികളുമായാണ് അവര്‍ തിരിച്ചടിക്കുന്നത്. അതിനാലാണ് അമേരിക്ക പുതിയ യുദ്ധതന്ത്രവുമായി രംഗപ്രവേശനം ചെയ്യുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.