അഭിറാം മനോഹർ|
Last Modified വ്യാഴം, 21 ജൂലൈ 2022 (17:50 IST)
2016 മുതൽ 2020 വരെയുള്ള കാലയളവിനുള്ളിൽ രാജ്യത്ത് 24,134 പേരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതായി കേന്ദ്രസർക്കാർ. ഇതിൽ 212 പേരെയാണ് കുറ്റക്കാരായി കണ്ടെത്തിയതെന്നും ആഭ്യന്തര മന്ത്രാലയം പാർലമെൻ്റിൽ വ്യക്തമാക്കി. രാജ്യസഭയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
2016 മുതൽ 2020 വരെ 5027 കേസുകളിലായാണ് 24,134പേർക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തത്. ഇക്കാലയളവിൽ 212 പേരെ കുറ്റക്കാരായി കണ്ടെത്തി. 2020ൽ മാത്രം 796 കേസുകളിലായി 6482 പേർക്കെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു. 80 പേരെ ശിക്ഷിച്ചു. 116 പേരെ വെറുതെവിട്ടു.