കാമുകന് സ്‌പോർട്സ് ബൈക്ക് സമ്മാനിക്കാൻ വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപ മോഷ്ടിച്ചു; 16കാരി പിടിയിൽ

സ്‌പോർട്ട് ബൈക്ക് വാങ്ങി നൽകാൻ 1.73 ലക്ഷം രൂപയാണ് പെൺകുട്ടി വീട്ടിൽ നിന്ന് മോഷ്ടിച്ചത്.

തുമ്പി ഏബ്രഹാം| Last Modified വെള്ളി, 8 നവം‌ബര്‍ 2019 (10:40 IST)
കാമുകന് പിറന്നാൾ സമ്മാനം നൽകാൻ സ്വന്തം വീട്ടിൽ നിന്ന് മോഷ്ടിച്ച 16 വയസ്സുകാരിയെ പൊലീസ് പിടികൂടി. സ്‌പോർട്ട് ബൈക്ക് വാങ്ങി നൽകാൻ 1.73 ലക്ഷം രൂപയാണ് പെൺകുട്ടി വീട്ടിൽ നിന്ന് മോഷ്ടിച്ചത്. ഛത്തീസ്‌ഗഡിൽ റായ്‌പൂർ ജില്ലയിലെ ഖാംത്രോയിലാണ് സംഭവം.

വീട്ടിലെ അലമാരയ്‌ക്കുള്ളിൽ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് മോഷണം നടത്തിയത് വീട്ടിൽ തന്നെയുള്ളവരാണെന്ന നിഗമനത്തിൽ എത്തിയിരുന്നു. പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോൾ പെൺകുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു.


അച്ഛൻ കുളിക്കാൻ പോയ
സമയത്ത് പെൺകുട്ടി പാന്റിനുള്ളിൽ നിന്ന് അലമാരിയുടെ താക്കോൽ എടുക്കുകയും പണമെടുത്ത് കാമുകന് നൽകുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പെൺകുട്ടിയുടെ കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :