റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പരിശീലനം നടത്തിയ യുവാവ് പൊള്ളലേറ്റ് മരിച്ചു

ചാനലിലെ റിയാലിറ്റി ഷോയ്ക്ക് വേണ്ടി സാഹസിക പ്രകടനത്തിന്റെ പരിശീലനം നടത്തിയ യുവാവ് പൊള്ളലേറ്റു മരിച്ചു. പത്തൊമ്പതു വയസ്സുകാരനായ ഹൈദരാബാദ് സ്വദേശി മുഹമ്മദ് ജലാലുദ്ദീനാണ് മരിച്ചത്.

ഹൈദരാബാദ്, റിയാലിറ്റി ഷോ, കളേര്‍സ് ടിവി, ഇന്ത്യ ഗോട്ട് ടാലന്റ് Hydrabadh, Riality Show, Colours TV, India Got Talent
ഹൈദരാബാദ്| rahul balan| Last Modified തിങ്കള്‍, 11 ഏപ്രില്‍ 2016 (18:14 IST)
ചാനലിലെ റിയാലിറ്റി ഷോയ്ക്ക് വേണ്ടി സാഹസിക പ്രകടനത്തിന്റെ പരിശീലനം നടത്തിയ യുവാവ് പൊള്ളലേറ്റു മരിച്ചു. പത്തൊമ്പതു വയസ്സുകാരനായ ഹൈദരാബാദ് സ്വദേശി മുഹമ്മദ് ജലാലുദ്ദീനാണ് മരിച്ചത്.

റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ വേണ്ടി സാഹസിക പ്രകടനം മൊബൈലില്‍ പകര്‍ത്തി ചാനലിന് അയച്ചു കൊടുക്കാനായിരുന്നു പദ്ധതി. വായില്‍ നിന്നും തീ തുപ്പുന്ന പ്രകടനമാണ് ഇയാള്‍ നടത്തിയത്. തീ തുപ്പുന്നതിനിടെ ഇയാളുടെ ഷര്‍ട്ടിന് തീപിടിക്കുകയായിരുന്നു. ശരീരത്തില്‍ അറുപത് ശതമാനം പൊള്ളലേറ്റ ജലാലുദീന്‍ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്.

കളേര്‍സ് ടി വി നടത്തുന്ന ഇന്ത്യ ഗോട്ട് ടാലന്റ് എന്ന റിയാലിറ്റി ഷോയ്ക്കു വേണ്ടിയാണ് മുഹമ്മദ് ജലാലുദ്ദീന്‍ പ്രകടനം നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :