ജയന്‍ മോഡല്‍ സ്റ്റണ്ടുമായി അക്ഷയ്‌കുമാര്‍, സൂര്യവംശിയില്‍ രക്തം മരവിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ !

Akshay Kumar, Sooryavanshi, Rohit Shetty, Ajay Devgn, Ranveer Singh, അക്ഷയ്കുമാര്‍, സൂര്യവംശി, രോഹിത് ഷെട്ടി, അജയ് ദേവ്‌ഗണ്‍, രണ്‍‌വീര്‍ സിംഗ്
Last Updated: വ്യാഴം, 6 ജൂണ്‍ 2019 (15:44 IST)
രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ‘സൂര്യവംശി’ എന്ന ബോളിവുഡ് ആക്ഷന്‍ ത്രില്ലറില്‍ അക്ഷയ് കുമാറാണ് നായകന്‍. മലയാളത്തിന്‍റെ അഭിമാനമായിരുന്ന ജയന്‍ ചെയ്ത രീതിയില്‍ ഹെലികോപ്‌ടറില്‍ തൂങ്ങി അക്ഷയ്കുമാര്‍ നടത്തുന്ന സ്റ്റണ്ട് രംഗങ്ങള്‍ ഈ സിനിമയുടെ ഹൈലൈറ്റായിരിക്കും.

ചിത്രീകരണം തുടരുന്ന സിനിമയുടെ ആക്ഷന്‍ രംഗങ്ങളുടെ ചില സ്റ്റില്ലുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കുറച്ച് വര്‍ഷങ്ങളായി ആക്ഷന്‍ സിനിമകളില്‍ നിന്ന് അകന്നുനിന്ന അക്ഷയ് കുമാര്‍ തന്‍റെ പ്രിയപ്പെട്ട ജോണറിലേക്ക് മടങ്ങിവരികയാണ് സൂര്യവംശിയിലൂടെ.

ഒരു ആന്‍റി-ടെററിസ്റ്റ് സ്ക്വാഡ് ഓഫീസറായാണ് അക്ഷയ്കുമാര്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. കത്രീന കൈഫാണ് ചിത്രത്തിലെ നായിക. അജയ് ദേവ്ഗണും രണ്‍‌വീര്‍ സിംഗും ചിത്രത്തില്‍ കാമിയോ റോളുകളില്‍ എത്തുന്നു.

സിംഗം, സിംഗം റിട്ടേണ്‍സ്, സിംബ തുടങ്ങിയ പൊലീസ് ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന പൊലീസ് സ്റ്റോറിയാണ് സൂര്യവംശി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :