വിപ്ലവത്തീയിന് എണ്ണ പകരാന്‍ ചെ വീണ്ടും!

ഹവാന| WEBDUNIA|
PRO
PRO
ലോകമെമ്പാടുമുള്ള അധിനിവേശ ശക്തികള്‍ക്കെതിരെ വിയോജന ശബ്ദമുയര്‍ത്തുന്നവരുടെ ചിന്തകള്‍ക്ക് ശക്തി പകരാന്‍ വിപ്ലവ നായകന്റെ ചിന്തകളെത്തിയിരിക്കുന്നു. വിപ്ലവ സ്വപ്നങ്ങള്‍ക്ക് മൂര്‍ത്ത രൂപം നല്‍കിയ, അടിമത്വത്തിനെതിരെ ഇടതടവില്ലാതെ കലഹിച്ച ഏണസ്റ്റോ ചെഗുവേരയുടെ ഒളിപ്പോര്‍ ഡയറികളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുന്‍ ക്യൂബന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോയൊടൊത്ത് അദ്ദേഹം നടത്തിയ ഒളിപ്പോരുകളാണ് പുസ്തകരൂപത്തില്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്.

'ഒരു പോരാളിയുടെ ഡയറി' എന്ന പേരിലാണ് ഡയറി പൊതുജനങ്ങളിലേക്ക് എത്തുന്നത്. 1956 മുതല്‍ 1958 വരെയുള്ള പോരാട്ടങ്ങളിലൂടെ എങ്ങനെ ഫിദല്‍ കാസ്‌ട്രോ അധികാരത്തിലെത്തിയെന്നതാണ് ഡയറി പ്രതിപാദിക്കുന്നത്. ചെഗുവേരയുടെ എണ്‍പത്തിമൂന്നാം പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചാണ് ക്യൂബന്‍ സര്‍ക്കാര്‍ പുസ്തകം പ്രസിദ്ധീകരിച്ചത്. ക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍ പ്രവര്‍ത്തിക്കുന്ന ‘പഠന കേന്ദ്ര’മാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചെഗുവേരയുടെ ഭാര്യയായ അലീഡ മാര്‍ച്ചാണ് ഈ പഠന കേന്ദ്രത്തിന്റെ അധ്യക്ഷ, അലീഡ തന്നെയാണ് ഈ പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നതും.

മെക്സിക്കോയില്‍ ആയിരിക്കുമ്പോള്‍ 1956-ലാണ് ഫിഡല്‍ കാസ്ട്രോയുടെ വിപ്ലവ പാര്‍ട്ടിയായ ‘ജൂലൈ 26’-ലെ മുന്നേറ്റ സേനയില്‍ ചെഗുവേര ചേരുന്നത്. തുടര്‍ന്ന് 1956-ല്‍ ഏകാധിപതിയായ ജനറല്‍ ഫുല്‍ജെന്‍സിയോ ബാറ്റിസ്റ്റയെ ക്യൂബയില്‍ നിന്ന് നിഷ്കാസനം ചെയ്യുക എന്ന ലക്‍ഷ്യത്തോടെ പായ്ക്കപ്പലില്‍ അദ്ദേഹം ക്യൂബയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.

വിപ്ലവഭേരിക്കു ശേഷം, “സുപ്രീം പ്രോസിക്യൂട്ടര്‍” എന്ന പദവിയില്‍ നിയമിതനായ ചെഗുവേരയായിരുന്നു മുന്‍ഭരണകാലത്തെ യുദ്ധകുറ്റവാളികളെ വിചാരണ നടത്തി വിധി നടപ്പിലാക്കിയിരുന്നത്. വിപ്ലവം വ്യാപിപ്പിക്കുന്നതിനായി ചെഗുവേര 1965-ല്‍ കോംഗോയിലേക്കും തുടര്‍ന്ന് ബൊളീവിയയിലേക്കും യാത്ര തിരിച്ചു. എന്നാല്‍ ബൊളീവിയയില്‍ സിഐഐയുടേയും അമേരിക്കന്‍ സൈന്യത്തിന്റെ പ്രത്യേക സേനയുടേയും സഹായത്തോടെയുള്ള ആക്രമണത്തില്‍ പിടിയിലായ ചെഗുവേരയെ 1967 ഒക്ടോബര്‍ 9-നു ബൊളീവിയന്‍ സൈന്യം വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയില്‍ വിചാരണ കൂടാതെ വധിക്കുകയായിരുന്നു. കൊല്ലപ്പെടുമ്പോള്‍ ചെഗുവേരയ്ക്ക് 39 വയസായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ...

'അമ്പോ.. ഇത് ഞെട്ടിക്കും',  പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
സപ്ത സാഗരദാച്ചെ എലോ എന്ന കന്നഡ സിനിമയിലൂടെ ശ്രദ്ധ നേടിയ രുഗ്മിണി വസന്താണ് സിനിമയില്‍ ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
മലയാള സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയ്ക്ക് പകരമായി സമരവുമായി മുന്നോട്ട് പോകുമെന്ന് ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
ഒന്നിച്ചഭിനയിച്ച സിനിമകളുടെ സെറ്റില്‍ വച്ചാണ് സംയുക്തയും ബിജു മേനോനും അടുപ്പത്തിലാകുന്നത്

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, ...

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
ആദ്യ ഇന്നിങ്ങ്‌സില്‍ ജമ്മു കശ്മീര്‍ ഉയര്‍ത്തിയ 280 റണ്‍സ് സ്‌കോറിന് മറുപടി ...

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!
മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. ഒരു സമയത്ത് ...

ചെമ്പരത്തിയുടെ ആരോഗ്യ ഗുണങ്ങൾ

ചെമ്പരത്തിയുടെ ആരോഗ്യ ഗുണങ്ങൾ
സാധാരണയായി മുടിയുടെ ആരോഗ്യത്തിന് വേണ്ടി മാത്രമാണ് നാം ചെമ്പരത്തി പൂവും ഇലകളുമൊക്കെ ...

തടി കുറഞ്ഞവർക്കും ഫാറ്റി ലിവർ വരുമോ? വരില്ലെന്ന് കരുതുന്നത് ...

തടി കുറഞ്ഞവർക്കും ഫാറ്റി ലിവർ വരുമോ? വരില്ലെന്ന് കരുതുന്നത് അബദ്ധം!
പ്രധാനമായും മുന്‍പ് മെലിഞ്ഞിരിക്കുകയും എന്നാല്‍ ചെറിയ കാലയളവില്‍ ശരീരഭാരം കൂട്ടുകയും ...

തൈറോയ്ഡ് പ്രശ്നങ്ങൾ: സ്ത്രീകളിൽ കൂടുതൽ സാധ്യത

തൈറോയ്ഡ് പ്രശ്നങ്ങൾ: സ്ത്രീകളിൽ കൂടുതൽ സാധ്യത
പ്രത്യേകിച്ച്, ആര്‍ത്തവവിരാമത്തിലെ സ്ത്രീകളിലും ഗര്‍ഭിണികളിലും തൈറോയ്ഡ് അസന്തുലിതാവസ്ഥ ...

എത്ര കഴിച്ചിട്ടും വിശപ്പ് മാറുന്നില്ലെ, ഇക്കാര്യങ്ങള്‍ ...

എത്ര കഴിച്ചിട്ടും വിശപ്പ് മാറുന്നില്ലെ, ഇക്കാര്യങ്ങള്‍ അറിയണം
തൃപ്തികരമായ രീതിയില്‍ ഭക്ഷണം കഴിച്ച ശേഷവും വിശപ്പ് അനുഭവപ്പെടുന്ന അവസ്ഥ നിങ്ങള്‍ക്ക് ...

തണുപ്പ് സമയത്ത് എല്ലുകളില്‍ വേദന തോന്നും, ഇക്കാര്യങ്ങള്‍ ...

തണുപ്പ് സമയത്ത് എല്ലുകളില്‍ വേദന തോന്നും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ശൈത്യകാലമായി കഴിഞ്ഞു. ഈ സമയത്ത് പല ശാരീരിക പ്രശ്‌നങ്ങളും ഉണ്ടാകുന്നു. ജലദോഷവും ചുമയും ...