Last Modified തിങ്കള്‍, 8 ഏപ്രില്‍ 2019 (12:01 IST)
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ദേശീയ സഖ്യത്തെ ബാധിക്കില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സഖ്യസര്‍ക്കാറിന് ഇനിയും സാധ്യതയുണ്ടെന്ന് യെച്ചൂരി പറഞ്ഞു. മനോരമ ന്യൂസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് വഞ്ചകരെന്ന് കരുതുന്നില്ല. എങ്കിലും ഇടതുപക്ഷത്തോട് എന്തിന് മത്സരിക്കുന്നുവെന്നതിന് ഉത്തരമായിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു. വയനാട്ടില്‍ മത്സരിക്കാനുള്ള രാഹുലിന്റെ നിലപാട് വ്യക്തിപരമായി തനിക്ക് തിരിച്ചടിയാണെന്ന് കരുതുന്നില്ലെന്നും യെച്ചൂരി പറഞ്ഞു.
ബിജെപിക്കെതിരായ വോട്ടുകള്‍ സമാഹകരിക്കുകയാണ് ലക്ഷ്യം. അത് സാധ്യമാകണമെങ്കില്‍ പാര്‍ട്ടികള്‍ തമ്മില്‍ ഒരു ധാരണ വേണം. ആ ധാരണ സഖ്യത്തിന്റെ രൂപത്തില്‍ തന്നെയാകണമെന്ന് നിര്‍ബന്ധമില്ലെന്നും യെച്ചൂരി പറഞ്ഞു.
രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വം ന്യൂനപക്ഷ പ്രീണനമെന്ന നിലപാടിനോട് യോജിപ്പില്ല. ഇടതുപക്ഷമാണോ ബിജെപിയോണോ ശത്രുവെന്ന് കേരളത്തിലെ കോണ്‍ഗ്രസ് തീരുമാനിക്കണമെന്നും യെച്ചൂരി പറഞ്ഞു.