Last Modified വ്യാഴം, 14 മാര്‍ച്ച് 2019 (10:48 IST)
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബീഹാറിൽ മഹാസഖ്യത്തിന്റെ ഭാഗമാകാനുളള ആർ.ജെ.ഡിയുടെ ക്ഷണം നിരസിച്ച് ബിഎസ് പി. ബീഹാറിലെ 40 സീറ്റിലും തനിച്ചു മത്സരിക്കാനാണ് ബിഎസ്പിയുടെ തീരുമാനം. തെരഞ്ഞെടുപ്പിനു മുന്നോടിയായുളള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർന്ന യോഗത്തിലാണ് ബീഹാറിൽ ആർജെഡിയുമായി സഖ്യം വേണ്ടന്ന നിലപാട് പാർട്ടി കൈക്കൊണ്ടത്.
നേരത്തെ കോൺഗ്രസുമായി സഖ്യണ്ടാകില്ലെന്ന് മായാവതി വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ ആർ,ജെ,ഡി നേതാവ് തേജസ്വി യാദവ് മായാവതിയെ പിറന്നാളാശംസകർ അറിയിക്കാൻ ലഖ് നൗവിലെ വസതിയിൽ എത്തിയിരുന്നു. അന്നു മഹാസഖ്യത്തിന്റെ ഭാഗമാകാൻ തേജസ്വിയെ ക്ഷണിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
കോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ ഭാഗമാണ് എന്ന കാരണം മൂലമാവാം ബി.എസ്.പി ആർ.ജെ.ഡിയുമായും വിട്ടുനില്‍ക്കുന്നത് എന്നാണ് ആർ.ജെ.ഡി നേതാക്കള്‍ അനൗദ്യോഗികമായി പ്രതികരിക്കുന്നത്.