വിഴിഞ്ഞം തുറമുഖത്തിന് അന്തിമാനുമതി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
വിഴിഞ്ഞം തുറമുഖത്തിന് അന്തിമാനുമതി ലഭിച്ചു. വനം-പരിസ്ഥിതി മന്ത്രാലയമാണ് പാരിസ്ഥിതികാനുമതി നല്‍കിയത്. തീരദേശ അനുമതിയും പദ്ധതിക്ക് ലഭിച്ചു. 17 ഉപാധികളോടെയാണ് തുറമുഖത്തിന് അനുമതി നല്‍കിയിരിക്കുന്നത്. അന്തിമാനുമതിയില്‍ കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി ഒപ്പുവെച്ചു.

വിഴിഞ്ഞം തുറമുഖത്തിന് പാരിസ്ഥിതിക അനുമതി നല്‍കുന്നത് സംബന്ധിച്ച് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയുടെ അനുകൂല റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തിലാണ് നടപടി. റിസോര്‍ട്ട് ഉടമകളുടെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് തുറമുഖത്തിന് അന്തിമാനുമതി നല്‍കിയിരിക്കുന്നത്.

തുറമുഖം യാഥാര്‍ത്ഥ്യമായാല്‍ മണ്ണൊലിപ്പ് അടക്കമുളള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നതുള്‍പ്പെടെയുള്ള വാദങ്ങളാണ് റിസോര്‍ട്ട് ഉടമകള്‍ വിദഗ്ധസമിതിക്ക് മുമ്പാകെ ഉന്നയിച്ചത്. എന്നാല്‍ ഇതെല്ലാം തള്ളിക്കളഞ്ഞ സമിതി പുതിയ വാദഗതികള്‍ ഉന്നയിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. തുറമുഖ പ്രദേശത്തെ 31 റിസോര്‍ട്ടുകളുടെ നിര്‍മ്മാണം നിയമം ലംഘിച്ചു കൊണ്ടാണെന്നും ഇതില്‍ എട്ടെണ്ണം പൊളിക്കണമെന്നും സംസ്ഥാനം സമര്‍പ്പിച്ച പരിസ്ഥിതി ആഘാത പഠനത്തില്‍ വ്യക്തമാക്കി. മൂന്ന് തവണയാണ് വിദഗ്ധ സമിതി പാരിസ്ഥിതിക ആഘാത റിപ്പോര്‍ട്ട് പരിഗണിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :