നിയമസഭയിലെ അതിക്രമം: വനിത എംഎല്‍എമാര്‍ പരാതി നല്കി

തിരുവനന്തപുരം| JOYS JOY| Last Modified തിങ്കള്‍, 23 മാര്‍ച്ച് 2015 (12:58 IST)
നിയമസഭയിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ തങ്ങള്‍ക്കെതിരെ ഉണ്ടായ അതിക്രമങ്ങളെക്കുറിച്ച് വനിത എം എല്‍ എമാര്‍ പരാതി നല്കി. എം എല്‍ എമാരായ ജമീല പ്രകാശം, ഐഷ പോറ്റി, കെ എസ് സലീഖ, കെ കെ ലതിക എന്നിവരാണ് പരാതി നല്കിയത്.

കെ ശിവദാസന്‍ നായര്‍ എം എല്‍ എയ്ക്ക് എതിരെയാണ് ജമീല പ്രകാശം പരാതി നല്കിയത്. ശിവദാസന്‍ നായര്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന് ജമീല പ്രകാശം പരാതിയില്‍ പറയുന്നു. ജമീല പ്രകാശം നേരിട്ടെത്തി പരാതി നല്കിയപ്പോള്‍ മറ്റുള്ളവര്‍ പരാതി കൊടുത്തയയ്ക്കുകയായിരുന്നു.

എം എ വാഹിദ്, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവര്‍ക്കെതിരെയാണ് കെ കെ ലതിക പരാതി നല്കിയത്. ഡൊമിനിക് പ്രസന്റേഷന്‍, ശിവദാസന്‍ നായര്‍ എന്നിവര്‍ക്കെതിരെയാണ് സലീഖ പരാതി നല്കിയത്.

സ്ത്രീത്വത്തെ അപമാനിച്ചതായി പരാതിയില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :