കൊച്ചി|
JOYS JOY|
Last Modified ചൊവ്വ, 26 മെയ് 2015 (16:09 IST)
പഞ്ചനക്ഷത്ര ഹോട്ടലിലെ ഡിജെ പാര്‍ട്ടിക്കിടയില്‍ മയക്കുമരുന്നുകള്‍ കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം പ്രമുഖ സിനിമ നിര്‍മ്മാതാവിലേക്കും നീങ്ങുന്നു. കൊച്ചിയിലെ ഡിജെ മിഥുന്‍ പി വിലാസിനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് നിര്‍മ്മാതാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
ഇന്ന് പുലര്‍ച്ചെ ആയിരുന്നു കൊച്ചിയിലെ വീട്ടില്‍
നിന്നും കോക്കാച്ചി എന്ന ഡിജെ മിഥുന്‍ പി വിലാസ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മയക്കുമരുന്നായ ഹാഷിഷ് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
റഷ്യന്‍ സംഗീതജ്ഞനായ സൈക്കോവിസ്‌കിയെ കൊച്ചിയിലേക്ക് ക്ഷണിച്ചത് മിഥുനാണെന്നാണ് പൊലീസ് പറയുന്നത്. മയക്കുമരുന്നിന് മാര്‍ക്കറ്റ് കണ്ടെത്താനാണ് ഇയാള്‍ പാര്‍ട്ടികള്‍ നടത്തിയിരുന്നത്. പാര്‍ട്ടി നടത്തിയതിന് സാമ്പത്തിക ലാഭം ഉണ്ടായിട്ടില്ലെന്ന് മിഥുന്‍ മൊഴി നല്‍കിയിട്ടുണ്ട്.