ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
സംസ്ഥാനത്ത് ക്വാറികളുടെ പ്രവര്‍ത്തനത്തെ പിന്തുണച്ച് കേരള സര്‍ക്കാര്‍ സത്യവാങ്മൂലം. അഞ്ചു ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്ക് പരിസ്ഥിതി മന്ത്രാലയത്തിന്‍്റെ അനുമതി വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാറിനുള്ളത്.
ക്വാറികളുടെ പ്രവര്‍ത്തനത്തെ ന്യായീകരിക്കുന്നത് നിര്‍മ്മാണ സാമഗ്രികളുടെ ദൗര്‍ലഭ്യം ഉള്ളതിനാലാണെന്നാണ് സംസ്ഥാനം നല്‍കുന്ന വിശദീകരണം. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ഈയാഴ്ച തന്നെ ദേശീയ ഹരിത ട്രൈിബ്യൂണലില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള 123 പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ക്വാറി അനുവദിക്കില്ല. എന്നാല്‍ മറ്റു പ്രദേശങ്ങളിലെ അഞ്ചു ഹെക്ടറില്‍ താഴെയുള്ള ക്വാറികളുടെ പ്രവര്‍ത്തനത്തിന് പാരിസ്ഥിതിക അനുമതി വേണ്ട. ക്വാറികളുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്കു കൂടി നീട്ടി നല്‍കിയ വ്യവസായ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പിഴവില്ളെന്നും സര്‍ക്കാര്‍ വാദിക്കുന്നു.