കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് ഫോണ്‍ കണ്ടെടുത്തു

കോഴിക്കോട്| WEBDUNIA|
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ പാര്‍പ്പിച്ച കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് ഫോണ്‍ കണ്ടെടുത്തു. പ്രതികള്‍ ഉപയോഗിക്കുന്ന കക്കൂസിന്റെ പൈപ്പില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. പൈപ്പ് വൃത്തിയാക്കുന്നതിനിടെയാണ് ഫോണ്‍ കണ്ടെത്തിയത്.

സിം ഇല്ലാത്ത നോക്കിയ 101 മൊബൈല്‍ ഫോണ്‍ ആണ് കണ്ടെത്തിയത്. സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പിന്റെ തടസ്സം നീക്കുന്നതിനിടെയാണ്.

ടിപി വധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ ഫേസ്ബുക്കടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാനിടയായ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരിക്കുന്നത്. ജയിലിലെ ഫേസ്ബുക്ക് ഉപയോഗത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട ഉടന്‍ തന്നെ മൊബൈല്‍ ഫോണുകള്‍ നശിപ്പിക്കപ്പെട്ടിരിക്കാം എന്നതിലേക്കാണ് ഇത് വിരല്‍‌ചൂണ്ടുന്നത്.

നേരത്തെ ജയിലിനുള്ളില്‍ റെയ്ഡ് നടത്തി 12 ബാറ്ററികളും എട്ട് ചാര്‍ജ്ജറുകളും കണ്ടെടുത്തിരുന്നു.

ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ടി പി വധക്കേസ് പ്രതികള്‍ ജയിലില്‍ ഫേസ്ബുക്ക് അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു എന്ന വാര്‍ത്ത വന്‍ വിവാദമായിരുന്നു. 2012 ജൂണ്‍ മുതല്‍ 2013 ഡിസംബര്‍ വരെ വിവിധ സമയങ്ങളിലായാണ് ടി പി വധക്കേസിലെ ആദ്യ ഏഴ് പ്രതികളില്‍ ടി കെ രജീഷ് ഒഴികെയുള്ളവര്‍ ഫേസ് ബുക്കില്‍ അക്കൗണ്ട് തുറന്നത്. കൊടി സുനിയും കിര്‍മാണി മനോജും ഉള്‍പ്പെടെ ആറ് പേരാണ് ഫേസ്‌ബുക്കില്‍ സജീവമായ പ്രതികള്‍. പ്രതികള്‍ ജയിലില്‍ ബര്‍മുഡയും കൂളിംഗ് ഗ്ലാസും ഉപയോഗിക്കുന്നുവെന്നും ഫെയ്‌സ് ബുക്ക് ചിത്രങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.

കിര്‍മാണി മനോജാണ് ഏറ്റവും കൂടുതല്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തത്. 547 ഫോട്ടോകളും മൊബൈല്‍ വഴിയാണ് അപ്‌ലോഡ് ചെയ്തത്. ആറു പേരില്‍ ഫേസ് ബുക്കില്‍ ഏറ്റവും കൂടുതല്‍ സുഹൃത്തുക്കള്‍ ഉള്ളതും മനോജ് കിര്‍മാണിക്കാണ്. 2013 സെപ്തംബര്‍ 14ന് മാവേലിയുടെ വേഷത്തില്‍ സുമേഷിനൊപ്പം കിര്‍മാണി മനോജ് നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതും കിര്‍മാണി തന്നെയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

അവധിക്കാല ക്ലാസുകൾക്ക് വിലക്ക് കർശനമായി നടപ്പിലാക്കണം: ...

അവധിക്കാല ക്ലാസുകൾക്ക് വിലക്ക് കർശനമായി നടപ്പിലാക്കണം:  ബാലാവകാശ കമ്മിഷൻ ഉത്തരവ്
സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലെ ക്ലാസ് സമയം രാവിലെ 7.30 മുതല്‍ 10.30 വരെ മാത്രമായി ...

മുല്ലപ്പെരിയാര്‍ അണക്കെട്ടിനോട് സാദൃശ്യമുള്ള ...

മുല്ലപ്പെരിയാര്‍ അണക്കെട്ടിനോട് സാദൃശ്യമുള്ള പരാമര്‍ശങ്ങള്‍; എമ്പുരാന്‍ നിരോധിക്കണമെന്ന് തമിഴ്‌നാട് രാജ്യസഭാ എംപി
മുല്ലപ്പെരിയാര്‍ അണക്കെട്ടിനോട് സാദൃശ്യമുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയ എമ്പുരാന്‍ ...

ഹജ്ജ് പോകാൻ തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കുക!, ...

ഹജ്ജ് പോകാൻ തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കുക!, അണ്ടർടേക്കിംഗ് സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്!
സര്‍ക്കുലര്‍ നമ്പര്‍ 37 പ്രകാരമുള്ള ഈ നടപടി ഓണ്‍ലൈനില്‍ മാത്രം സമര്‍പ്പിക്കേണ്ടതാണ്.

Vishu Bumper 2025 : വിഷു ബമ്പർ വിപണിയിലെത്തി; 12 കോടി രൂപ ...

Vishu Bumper 2025 : വിഷു ബമ്പർ വിപണിയിലെത്തി; 12 കോടി രൂപ ഒന്നാം സമ്മാനം!
12 കോടി രൂപ ഒന്നാം സമ്മാനമായി നല്‍കുന്ന ഈ ലോട്ടറിയില്‍ ആറ് സീരിസുകളിലായി ടിക്കറ്റുകള്‍ ...

പിടിയിലായ ഹൈബ്രിഡ് കഞ്ചാവ് വില്‍പ്പനക്കാരുടെ ഫോണില്‍ പ്രമുഖ ...

പിടിയിലായ ഹൈബ്രിഡ് കഞ്ചാവ് വില്‍പ്പനക്കാരുടെ ഫോണില്‍ പ്രമുഖ സിനിമ താരങ്ങളുടെ നമ്പറുകള്‍
എക്‌സൈസിന്റെ രണ്ട് മാസത്തെ നിരീക്ഷണത്തിനൊടുവിലാണ് ഇവരുടെ അറസ്റ്റ്