കഴക്കൂട്ടം മണ്ഡലത്തില്‍ വിജയം കാല്‍ ഡസനാക്കാനുള്ള തയ്യാറെടുപ്പില്‍ എം എ വാഹീദ്

കഴക്കൂട്ടം മണ്ഡലത്തില്‍ വിജയം കാല്‍ ഡസനാക്കാനുള്ള തയ്യാറെടുപ്പില്‍ എം എ വാഹീദ്

കഴക്കൂട്ടം, എം എ വാഹീദ്, തെരഞ്ഞെടുപ്പ് kazhakkoottam, m a vaheed, election
കഴക്കൂട്ടം| Last Modified ഞായര്‍, 15 മെയ് 2016 (12:34 IST)
കഴിഞ്ഞ മൂന്ന് തവണയും - 2001 ലും 2006 ലും 2011 ലും തുടര്‍ച്ചയായി മത്സരിച്ച് ഹാട്രിക് നേടി നിയമസഭയിലെത്തിയ എം.എ വാഹീദ് ഇത്തവണ വിജയം കാല്‍ ഡസനാക്കാനുള്ള
തയ്യാറെടുപ്പിലാണ് വീണ്ടും ഇവിടെ മത്സരിക്കുന്നത്. 2001 ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ഇരുമുന്നണികളെയും പരാജയപ്പെടുത്തി അഡ്വ.എം.എ വാഹീദ് ഇവിടെ വിജയിച്ചത്. എന്നാല്‍ 2006 ലും 2011 ലും കോണ്‍ഗ്രസ് ടിക്കറ്റിലാണ് വിജയിച്ച് നിയമസഭയിലെത്തിയത്.

ഇങ്ങനെ കഴിഞ്ഞ 15 വര്‍ഷങ്ങളായി ഇവിടെ നിന്ന് തുടര്‍ച്ചയായി നിയമസഭയില്‍ എത്തിയ വാഹീദിന് കഴക്കൂട്ടത്തിന്‍റെ അടുത്തകാലത്ത് ഉണ്ടായ ഓരോ വളര്‍ച്ചയുടെ ഘട്ടങ്ങളും നേരിട്ടറിയാം എന്നതിനൊപ്പം ഭൂരിപക്ഷം വോട്ടര്‍മാരെയും നേരിട്ടറിയാമെന്നതും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. തുടക്കത്തില്‍ തന്നെ മണ്ഡലത്തിലെ മിക്ക വോട്ടര്‍മാരെയും കണ്ടു കഴിഞ്ഞു എന്നതും വാഹീദിനു ഇവിടെ മേല്‍ക്കൈ ലഭിക്കാന്‍ കാരണമായി എന്നാണ് യു.ഡി.എഫ് പറയുന്നത്.

എന്നാല്‍ 1996 ല്‍ ഇവിടെ 24,057 വോട്ടിന്‍റെ ഭൂരിപക്ഷം നേടി നിയമസഭയിലെത്തിയ കടകം‍പള്ളി സുരേന്ദ്രന്‍ സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനമൊഴിഞ്ഞിട്ടാണ് ഇവിടെ വീണ്ടും മാറ്റുരയ്ക്കുന്നത്. കഴക്കൂട്ടം മണ്ഡലത്തില്‍ തന്നെയുള്ളതാണ് സുരേന്ദ്രന്‍റെ സ്വന്തം സ്ഥലമായ കടകം‍പള്ളി എന്നതും വോട്ടര്‍മാരില്‍ ഭൂരിഭാഗം പേരെയും തനിക്കും നേരിട്ടറിയാം എന്നതും അദ്ദേഹത്തിന്‍റെ വിശ്വാസം ബലപ്പെടുത്തുന്നു. തങ്ങളുടെ നായകനെ തന്നെ മത്സരാര്‍ത്ഥിയായി ലഭിച്ചത് സി.പി.എം അണികളെ ആവേശഭരിതരാക്കിയിരിക്കുകയാണ്.

പക്ഷെ അടുത്ത കാലം വരെ കാര്യമായ നേട്ടമൊന്നും ഇവിടെ ബി.ജെ.പി ക്ക് നേടാന്‍ കഴിഞ്ഞിരുന്നില്ല എങ്കിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇവിടെ വ്യക്തമായ ഭൂരിപക്ഷം നേടിയതാണ് ആത്മവിശ്വാസത്തോടെ ബി.ജെ.പി മുന്‍
സംസ്ഥാന അദ്ധ്യക്ഷന്‍ വി.മുരളീധരനെ ഇവിടെ ധൈര്യസമേതം മത്സരിക്കാന്‍ പ്രേരിപ്പിച്ചത്. കഴക്കൂട്ടം ബൈപ്പാസ് വികസിപ്പിക്കാന്‍ ഒരുങ്ങിയതും 'നിഷ്', മെഡിക്കല്‍ കോളേജ് എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ വാരിക്കോരി ഫണ്ട് നല്‍കി എന്നതും തനിക്ക് തുണയാകുമെന്നാണു മുരളീധരന്‍റെ പക്ഷം. ഇതിനൊപ്പം ഇരു മുന്നണികള്‍ക്കും എതിരായ ജനവികാരം മുതലാക്കാന്‍ കഴിയും എന്നതും മുരളീധരനെ വിജയിപ്പിക്കുമെന്നാണ് ബി.ജെ.പി അണികളുടെ വിശ്വാസം.

വോട്ടര്‍മാരില്‍ ഇത്തവണ കഴക്കൂട്ടത്തെ ടെക്നോപാര്‍ക്കിലെ 'ടെക്കികളുടെ വോട്ട്' എങ്ങനെ സ്വാധീനിക്കും എന്നാണ് മൂന്നു മുന്നണികളുടെയും ചിന്ത. തലസ്ഥാന വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാനും അതുവഴി ഉണ്ടായ വിവാദങ്ങളും വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഇടതു വലതു മുന്നണികള്‍.

രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് കേവലം നൂറില്‍ താഴെ ടാക്സി / ഓട്ടോകള്‍ ഉണ്ടായിരുന്ന കഴക്കൂട്ടത്ത് ഇന്ത്യയിലെ
സര്‍ക്കാര്‍ ഉടമയിലെ ആദ്യത്തെ ഐ.റ്റി പാര്‍ക്ക് ഇവിടെ വന്നതോടെ ആയിരക്കണക്കിനു ടാക്സി / ഓട്ടോകളാണിപ്പോഴുള്ളത് എന്നത് തന്നെ കഴക്കൂട്ടത്തിന്‍റെ വികസന തോത് വിളിച്ചറിയിക്കുന്നു.
ടെക്നോ പാര്‍ക്കിലെ തൊഴില്‍ അവസരങ്ങള്‍ക്കൊപ്പം ബന്ധപ്പെട്ട മറ്റ് തൊഴിലുകളും വികസിച്ചു. എങ്കിലും പരമ്പരാഗത തൊഴിലുകളില്‍ ഒന്നായ കയര്‍ തൊഴിലാളികളും ഇവിടത്തെ വോട്ടര്‍മാരില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് ...

വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് വര്‍ദ്ധിപ്പിക്കുമെന്ന് എകെ ബാലന്‍
വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് വര്‍ദ്ധിപ്പിക്കുമെന്ന് എകെ ബാലന്‍. ...

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് ഗർഭഛിദ്രം ...

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് ഗർഭഛിദ്രം നടത്തി,വിവാഹിതരാണെന്ന വ്യാജക്ഷണക്കത്തുകൾ തയ്യാറാക്കി
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ജൂലായിലാണ് യുവതിയെ ഗര്‍ഭഛിദ്രം നടത്തിയത്. ...

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനയുടെ കൂടുതൽ ...

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനയുടെ കൂടുതൽ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്,ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ നടത്തി
രു പ്രമുഖ സിനിമാ താരത്തിന് തസ്ലീമ ഒരു മോഡലിന്റെ ഫോട്ടോ അയച്ച്, 25,000 രൂപ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് യുവതിയെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കാന്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ സുകാന്ത് യുവതിയെ ...

സിനിമകളുടെ പ്രതിഫല കാര്യത്തില്‍ വ്യക്തത വരുത്തണം: ...

സിനിമകളുടെ പ്രതിഫല കാര്യത്തില്‍ വ്യക്തത വരുത്തണം: പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. കഴിഞ്ഞവര്‍ഷം അഭിനയിച്ച സിനിമകളുടെ പ്രതിഫല ...