ഇന്ന് ലോകതൊഴിലാളി ദിനം

കൊച്ചി| JOYS JOY| Last Modified വെള്ളി, 1 മെയ് 2015 (09:45 IST)
ഇന്ന് മെയ് ഒന്ന്, സാര്‍വ്വദേശീയ തൊഴിലാളി ദിനം. തൊഴില്‍ ചൂഷണത്തിന് എതിരായ ഐതിഹാസികമായ പോരാട്ടത്തിന്റെ സ്‌മരണ പുതുക്കിയാണ് തൊഴിലാളികള്‍ മെയ് ദിനം ആചരിക്കുന്നത്. എട്ടു മണിക്കൂർ തൊഴിൽസമയം അംഗീകരിച്ചതിനെ തുടര്‍ന്ന് അതിന്റെ സ്മരണക്കായി ആണ് മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴില്‍ ചൂഷണങ്ങള്‍ക്ക് എതിരെ സമരം ശക്തമായി. തൊഴില്‍ സമയം കുറയ്ക്കാനും കൂലി വര്‍ദ്ധിപ്പിക്കാനും 1886 ല്‍ ചിക്കാഗോയിലെ തൊഴിലാളികള്‍ സമരം നടത്തി.

വര്‍ഷങ്ങള്‍ക്ക് ശേഷം തൊഴില്‍ സമയം, വേതനം, ആനുകൂല്യങ്ങള്‍, അവകാശങ്ങള്‍ എന്നിവക്കായി തൊഴിലാളികള്‍ നടത്തിയ സമരങ്ങള്‍ക്ക് സഫലീകരണമുണ്ടായി. 8 മണിക്കൂര്‍ ജോലി, 8 മണിക്കൂര്‍ വിശ്രമം, 8 മണിക്കൂര്‍ വിനോദം എന്ന മുദ്രാവാക്യം നടപ്പില്‍ വന്നു.

തൊഴില്‍ സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തിയ മെയ് ഒന്ന് സാര്‍വദേശീയ തൊഴിലാളി ദിനമായി ആചരിക്കപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :