യുവജന കമ്മിഷന്‍ അധ്യക്ഷയുടെ ശമ്പളം ഒരു ലക്ഷമാക്കി ഉയര്‍ത്തി

രേണുക വേണു| Last Modified വ്യാഴം, 5 ജനുവരി 2023 (09:09 IST)

സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷയുടെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിച്ചു. 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷമാക്കിയാണ് ഉയര്‍ത്തിയത്. ചിന്ത ജെറോമാണ് നിലവില്‍ സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ. ചുമതലയേറ്റതു മുതലുള്ള ശമ്പള കുടിശ്ശിക നല്‍കാനും തീരുമാനമായി.

അതിനിടെ മുന്‍ അധ്യക്ഷനായ കോണ്‍ഗ്രസ് നേതാവ് ആര്‍.വി.രാജേഷും ശമ്പളകുടിശ്ശിക നല്‍കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. യുഡിഎഫ് ഭരണകാലത്താണ് യുവജന കമ്മിഷന്‍ രൂപീകരിച്ചത്. ആര്‍.വി.രാജേഷായിരുന്നു ആദ്യ ചെയര്‍മാന്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :