അഭിറാം മനോഹർ|
Last Modified ബുധന്‍, 13 മാര്‍ച്ച് 2024 (17:07 IST)
സ്‌റ്റോക്ക് മാര്‍ക്കറ്റ് ട്രേഡിങ്ങിലൂടെ ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് പലരുടെയും കൈയില്‍ നിന്നും പലപ്പോഴായി 3 കോടിയിലധികം പണം സമാഹരിച്ച് കബളിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍. തിരുവനന്തുരം മലയിന്‍കീഴ് മൈക്കിള്‍ റോഡില്‍ ശാന്തന്‍മൂല കാര്‍ത്തിക ഹൗസില്‍ ബി ടി പ്രിയങ്ക(30)യെയാണ് തിരുവമ്പാടി പോലീസ് എറണാകുളത്ത് വെച്ച് അറസ്റ്റ് ചെയ്തത്.
25 ലക്ഷം രൂപ തട്ടിപ്പ് നടത്തിയതായി തിരുവമ്പാടി പോലീസിന് ലഭിച്ച പരാതിയിന്മേലാണ് അറസ്റ്റ്. കൊച്ചി കടവന്ത്രയില്‍ ട്രേഡിങ് സ്ഥാപനമുണ്ടെന്ന് പറഞ്ഞാണ് യുവതി ആളുകളെ കബളിപ്പിച്ചത്. സെബിയുടെ അംഗീകാരമില്ലാതെ ഒരു രജിസ്‌റ്റേഡ് സ്ഥാപനത്തിന്റെ കീഴിലല്ലാതെ പ്രതി പണം സമാഹരിക്കുകയും സ്വകാര്യ ആവശ്യങ്ങള്‍ക്കായി പണം ഉപയോഗിക്കുകയും ചെയ്തതായി പോലീസ് പറയുന്നു. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള പതിനാറോളം പേരുടെ കൈയില്‍ നിന്നും പണം കൈപ്പറ്റിയ ശേഷം യുവതി ആഡംബര ജീവിതം നയിക്കുകയായിരുന്നു.
പ്രതിയുടെ അമ്മയും സഹോദരനായ രാജീവും ഭാവിവരനായ ഷംനാസും ഈ തട്ടിപ്പുസംഘത്തിന്റെ കണ്ണികളാണ്. പ്രിയങ്കയുടെ പേരില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്,കരമന,കടവന്ത്ര ഉള്‍പ്പടെ ഒട്ടെറെ പോലീസ് സ്‌റ്റേഷനുകളില്‍ കേസുകളുണ്ട്. പ്രതിയെ താമരശ്ശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.