ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിച്ചതിനു പുറമേ സ്ത്രീയുടെ സ്വയംഭോഗവും: ജയന്‍ ചെറിയാന്‍ ചിത്രം 'കാ ബോഡിസ്‌കേപ്പ്'ന് പ്രദര്‍ശാനുമതി ഇല്ല

ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത കാ ബോഡിസ്‌കേപ്പിന് പ്രദര്‍ശാനുമതി നിഷേധിച്ചു.

thiruvananthapuram, jayan cheriyan, ka bodyscape തിരുവനന്തപുരം, ജയന്‍ ചെറിയാന്‍, കാ ബോഡിസ്‌കേപ്പ്
തിരുവനന്തപുരം| സജിത്ത്| Last Modified ചൊവ്വ, 26 ജൂലൈ 2016 (13:45 IST)
ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത കാ ബോഡിസ്‌കേപ്പിന് പ്രദര്‍ശാനുമതി നിഷേധിച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ റിവൈസിംഗ് കമ്മിറ്റിയാണ് ചിത്രത്തിന് സര്‍ട്ടിഫിക്കേഷന്‍ നല്‍കാന്‍ കഴിയില്ലെന്ന് സംവിധായകനെ അറിയിച്ചത്.

സ്ത്രീ സ്വയംഭോഗം ചിത്രീകരിച്ചതും സ്ത്രീകള്‍ക്കെതിരായ അധിക്ഷേപകരമായ പരാമര്‍ശങ്ങളും ആവശ്യത്തില്‍ കൂടുതലായി ചിത്രത്തിലുണ്ട്. കൂടാതെ ഗേ പരാമര്‍ശവും സ്വവര്‍ഗലൈംഗികതയെ എടുത്ത് കാണിക്കുന്ന പോസ്റ്ററുകളും കാരണമാണ് ചിത്രത്തിന് അനുമതി നിഷേധിച്ചത്.

കേരളത്തിലെ നവസമരങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ചിത്രം ഹിന്ദുമതത്തെ അവഹേളിക്കുന്നതും ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നതുമാണെന്ന് ബോര്‍ഡ് നല്‍കിയ
വിശദീകരണത്തില്‍ വ്യക്തമാക്കി.

ചിത്രത്തിന്റെ ഉളളടക്കം അശ്ലീലം നിറഞ്ഞതാണെന്ന് റീജനല്‍ സെന്‍സര്‍ ഓഫീസര്‍ ചൂണ്ടിക്കാട്ടി. ദലിത് രാഷ്ട്രീയം ഇന്ത്യയുടെ സമകാലിക സാഹചര്യത്തിനൊപ്പം പറയാന്‍ ശ്രമിച്ച പപ്പിലിയോ ബുദ്ധ എന്ന ചിത്രത്തിന് ശേഹം ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :