ബാര്‍കോഴയില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി, സര്‍ക്കാരിന് താല്‍ക്കാലികാശ്വാസം

കൊച്ചി| vishnu| Last Updated: ബുധന്‍, 27 നവം‌ബര്‍ 2019 (18:02 IST)
ധനന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴ കേസില്‍ ഇപ്പോല്‍ മേല്‍നോട്ടം വഹിക്കില്ലെന്ന് ഹൈക്കോടതി. കോഴക്കേസില്‍ ഇപ്പോള്‍ മേല്‍നോട്ടം വഹിക്കേണ്ട സാഹചര്യമില്ലെന്നാണ് കോടതി പറഞ്ഞത്. അതേസമയം കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വന്നാല്‍ ഇടപെടുമെന്നും ഹൈക്കോടതി പറഞ്ഞു. ഓള്‍ കേരളാ ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് പ്രോട്ടക്ഷന്‍ കൌണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.

നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും ക്യാബിനറ്റ് മന്ത്രി പ്രതിയായ കേസില്‍ സംസ്ഥാന വിജിലന്‍സ് നടത്തുന്ന അന്വേഷണം നിഷ്പക്ഷമല്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. അതേസമയം, അന്വേഷണം പുരോഗമിക്കുകയാണെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. ഈ ഘട്ടത്തില്‍ മേല്‍നോട്ടത്തിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് പി ഉബൈദ് അന്വേഷണത്തില്‍ വീഴ്ചയോ ക്രമക്കേടോ ഉണ്ടായാല്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും വ്യക്തമാക്കി. ഹര്‍ജി മധ്യവേനല്‍ അവധിക്കുശേഷം കോടതി വീണ്ടും പരിഗണിക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :