ആദര്‍ശം വിറ്റു തിന്നുന്നവരെ അതില്‍ നിന്ന് ആന്റണി പിന്തിരിപ്പിക്കണമെന്ന് വിഎസ്

ആദര്‍ശം വിറ്റു തിന്നുന്നവരെ അതില്‍ നിന്ന് ആന്റണി പിന്തിരിപ്പിക്കണമെന്ന് വിഎസ്

ആറന്മുള| JOYS JOY| Last Modified ഞായര്‍, 1 മെയ് 2016 (14:18 IST)
ആദര്‍ശം വിറ്റു തിന്നുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ആന്റണി തന്റെ സ്വാധീനം ഉപയോഗിക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ആറന്മുളയില്‍ വെച്ചാണ് വി എസ് ഇങ്ങനെ പറഞ്ഞത്.

ഉമ്മന്‍ ചാണ്ടി വലിച്ചുകേറ്റുന്ന ചരക്കുകളെയെല്ലാം മനസ്സിലാക്കിയിട്ടാണോ ആന്റണി അഭിപ്രായം പറയുന്നതെന്നും വി എസ് ചോദിച്ചു. ബി ജെ പി മുക്ത നിയമസഭയാണ് ലക്‌ഷ്യമെന്ന ആന്റണിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായിട്ടാണ് വി എസ് ഇത് പറഞ്ഞത്.

വെള്ളാപ്പള്ളി നടേശന് എത്രസ്ഥലം സൌജന്യമായി നല്കിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും യു ഡി എഫ് വെള്ളാപ്പള്ളിയെ കൂട്ടുപിടിച്ച് ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങളെ അവഹേളിക്കുകയാണെന്നും വി എസ് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :