ഇരട്ടപദവിയിൽ കുടുങ്ങി വി എസ്: നിയമത്തിൽ ഭേദഗതി വേണമെന്ന് ശുപാർശ

വി എസ് അച്യുതാനന്ദന് ഇരട്ടപദവി നൽകുന്ന നിയമത്തിൽ ഭേദഗതി വേണമെന്ന് ശുപാർശ. ചീഫ് സെക്രട്ടറിയും നിയമവകുപ്പ് സെക്രട്ടറിയുമാണ് ശുപാർശ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇന്ന് കൈമാറും. തീരുമാനം വൈകുമെ

തിരുവനന്തപുരം| aparna shaji| Last Updated: തിങ്കള്‍, 4 ജൂലൈ 2016 (10:31 IST)
വി എസ് അച്യുതാനന്ദന് ഇരട്ടി പദവി നൽകുന്ന നിയമത്തിൽ ഭേദഗതി വേണമെന്ന് ശുപാർശ. ചീഫ് സെക്രട്ടറിയും നിയമവകുപ്പ് സെക്രട്ടറിയുമാണ് ശുപാർശ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇന്ന് കൈമാറും. തീരുമാനം വൈകുമെന്നാണ് സൂചന. വിഎസിനെ ക്യാബിനറ്റ് റാങ്കുള്ള ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷനാക്കിയാല്‍ അത് ഇരട്ട പദവിയായി കണക്കാക്കപ്പെടുമെന്നാണ് ചീഫ് സെക്രട്ടറി സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

വി എസിന് ക്യാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ ആക്കാന്‍ നേരത്തേ തീരുമാനം ആയിരുന്നു.
ഇതിന് വി എസും അനുകൂലമായിരുന്നു. ഇരട്ടപദവി ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ പോംവഴി തേടാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി നിയമഭേദഗതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :