തൃശൂർ|
jibin|
Last Modified ചൊവ്വ, 4 ഓഗസ്റ്റ് 2015 (11:33 IST)
മലയോര സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കി റവന്യൂ വകുപ്പിന്റെ വിജ്ഞാപനത്തെ ചൊല്ലി കോൺഗ്രസിൽ പോര് മുറുകുന്നു. ഭേദഗതി കൈയേറ്റക്കാരെ സഹായിക്കാനാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ്
വിഡി സതീശൻ പറഞ്ഞു. നിയമ ഭേദഗതി കൊണ്ടുവരാനുള്ള സർക്കാരിന്റെ നീക്കം ശരിയല്ല. നിയമഭേദഗതിയെ കുറിച്ച് പാർട്ടി ചർച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരായ കര്‍ഷകരെ മറന്ന് ഭേദഗതി കൊണ്ടുവരാനുള്ള സാഹചര്യം എന്താണെന്ന് റവന്യൂ മന്ത്രി അടൂർ പ്രകാശ് വിശദീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള നീക്കങ്ങള്‍ കൈയേറ്റക്കാരെ സഹായിക്കാനുതുകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ തീരുമാനം അപലപനീയമാണെന്ന് താരമശേരി ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയേൽ പറഞ്ഞു. കർഷക വിരുദ്ധമായാണ് യുഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു.
മലയോരമേഖലയില്‍ 2005 ജൂണ്‍ ഒന്നു വരെയുള്ള കയ്യേറ്റങ്ങള്‍ക്ക് നിയമസാധുതയുണ്ടെന്നാണ് സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ പറയുന്നത്. നാല് ഏക്കറിനു വരെ പട്ടയം നല്‍കുമെന്നും ഭൂമി പതിച്ചു നല്‍കുന്ന ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
അസാധാരണ ഗസറ്റ് വിജ്ഞാപനമായാണ് സര്‍ക്കാര്‍ ഇത് ഇറക്കിയിരിക്കുന്നത്. നിലവിലെ നിയമപ്രകാരം 1971 വരെയുള്ള കയ്യേറ്റങ്ങള്‍ക്കേ പട്ടയം നല്‍കാന്‍ വ്യവസ്ഥയുള്ളു. സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റങ്ങളുടെ വാര്‍ത്തകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കെ, കയ്യേറ്റങ്ങള്‍ക്കു നിയമസാധുത നല്‍കിക്കൊണ്ടുള്ള റവന്യൂ വകുപ്പിന്റെ വിജ്ഞാപനം ഏറെ വിവാദങ്ങള്‍ക്കു വഴിവയ്ക്കുന്നതാണ്. ഭൂമി പതിച്ചു നല്‍കുന്ന ചട്ടങ്ങളില്‍ ഭേദഗതിയും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.