കോണ്‍ഗ്രസിലെ ആഭ്യന്തരതര്‍ക്കം; സോണിയാ ഗാന്ധിയടക്കമുള്ളവരുമായി സുധീരന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും

വി എം സുധീരന്‍ , സോണിയാ ഗാന്ധി , കോണ്‍ഗ്രസിലെ ആഭ്യന്തരതര്‍ക്കം , എ, ഐ ഗ്രൂപ്പുകള്‍
ന്യൂഡല്‍ഹി| jibin| Last Updated: ശനി, 19 സെപ്‌റ്റംബര്‍ 2015 (08:18 IST)
കോണ്‍ഗ്രസിലെ ആഭ്യന്തരതര്‍ക്കം ഹൈകമാന്‍ഡിന് മുന്നിലേക്കെത്തുന്നു. കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍, മുതിര്‍ന്ന നേതാവ് കെ ആന്‍റണി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ മന്ത്രിമാര്‍ അടക്കമുള്ള നേതാക്കള്‍ പോലും പാലിക്കുന്നില്ലെന്ന പരാതിയും വി എം സുധീരന്‍ ധരിപ്പിക്കും. കേരളത്തില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം പാര്‍ട്ടിയുടെ നിലനില്‍പ് അപകടത്തിലാക്കിയിരിക്കുകയാണെന്നും ഹൈക്കമാന്‍റിന്‍റെ ഇടപെടല്‍ ഉണ്ടാകണമെന്നുമായിരിക്കും സുധീരന്‍ നേതാക്കളെ അറിയിക്കുക.

എ, ഐ ഗ്രൂപ്പുകള്‍ കെപിസിസി പ്രസിഡന്‍റ് വി എം സുധീരനെതിരെ യോജിക്കാന്‍ തീരുമാനിച്ചതോടെ കേരളത്തിലെ കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. പുനസംഘടന മരവിച്ചു. മുകള്‍തട്ടിലെ തര്‍ക്കം താഴേതട്ടിലും പ്രതിഫലിക്കാന്‍ തുടങ്ങി. അനുകൂലമായ രാഷ്ട്രീയ സാഹചര്യം നഷ്ടപ്പെടുകയാണ് എല്ലാ വിഭാഗങ്ങളും ഒരുപോലെ സമ്മതിക്കുന്നു.

കെപിസിസി പ്രസിഡന്റിന്റെ നടപടികള്‍ ഇരു ഗ്രൂപ്പുകളേയും ഒരുപോലെ ഉന്നമിടുന്ന സാഹചര്യം സംജാതമാകുന്നുവെന്ന തോന്നലിനെ തുടര്‍ന്ന് അദ്ദേഹത്തെ കാഴ്‍ചക്കാരനാക്കി സംഘടനാ പ്രശ്‌നങ്ങള്‍ തീര്‍ക്കാനാണ് ഗ്രൂപ്പുകള്‍ തീരുമാനിച്ചിരിക്കുന്നത്. പ്രശ്‌നങ്ങളെല്ലാം സുധീരന്‍ ഇടപെട്ട് പരിഹരിക്കുന്നുവെന്ന തോന്നല്‍ ജനങ്ങള്‍ക്ക് ഉണ്ടാകാതിരിക്കാനാണ് ഗ്രൂപ്പുകള്‍ ശ്രമിക്കുന്നത്. എ- ഐ ഗ്രൂപ്പുകളെ കൂടാതെ സുധീരന്‍ ഗ്രൂപ്പ് കളിച്ച് സ്വന്തമായി ഗ്രൂപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായും ഗ്രൂപ്പുകള്‍ പറയുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

കൊച്ചിയില്‍ ആരോഗ്യപ്രശ്‌നമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ...

കൊച്ചിയില്‍ ആരോഗ്യപ്രശ്‌നമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ച സംഭവം; സുഖം പ്രാപിച്ചപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെന്ന് ദമ്പതികള്‍
കേസ് അന്വേഷിച്ച നോര്‍ത്ത് പോലീസ് ജാര്‍ഖണ്ഡിലെ റാഞ്ചിക്ക് സമീപമുള്ള ലോഹര്‍ദാഗയിലുള്ള ...

ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; ...

ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ അടുത്ത മാസം 14ന്
തൊട്ടടുത്ത ദിവസം ബിആര്‍ ഗവായി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും.

പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ...

പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്
Divya S Iyer, Congress Cyber Attack: പിണറായി വിജയനു പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ ...

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് ...

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ
റിക്രൂട്ട്‌മെന്റ് ധനസഹായം, ലോജിസ്റ്റിക്കല്‍ സഹായം എന്നിവ ഉള്‍പ്പെടെയുള്ള ഭീകര ...

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ...

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 85,000 വിസകള്‍ നല്‍കി ചൈന
കൂടുതല്‍ ഇന്ത്യന്‍ സുഹൃത്തുക്കളെ ചൈന സന്ദര്‍ശിക്കാന്‍ സ്വാഗതം ചെയ്യുന്നുവെന്ന് ചൈനീസ് ...