തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 10 ജൂണ്‍ 2015 (08:00 IST)
കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതി കരാര്‍ അദാനി ഗ്രൂപ്പിന് കൈമാറാമെന്ന ഉന്നതാധികാര സമിതിയുടെ ശുപാര്‍ശ മന്ത്രിസഭാ യോഗം ഇന്ന് പരിഗണിക്കും. തുറമുഖ നിർമ്മാണവും നടത്തിപ്പും കരാർ അദാനി പോർട്സിന് നൽകാനുള്ള സുപ്രധാന തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകുമെന്നാണ് അറിയുന്നത്. പക്ഷേ തെരഞ്ഞെടുപ്പ് ചട്ടലംഘന പരിധിയില്‍ വരില്ലെന്ന രേഖാമൂലമുള്ള അറിയിപ്പ് കിട്ടിയിട്ടില്ലെങ്കില്‍ ഇന്ന് പ്രഖ്യാപനമുണ്ടാകില്ല.
സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ട രേഖകൾ പരസ്യപ്പെടുത്തിയ സാഹചര്യത്തിൽ ഇനി തീരുമാനം വൈകിക്കേണ്ട എന്ന നിലപാടിലാണ് സർക്കാർ. നിയും വൈകിയാല്‍ തുറമുഖ പദ്ധതിക്കുള്ള കേന്ദ്രസഹായം നഷ്ടമാകുമോ എന്ന ആശങ്കയും സര്‍ക്കാരിനുണ്ട്. മന്ത്രിസഭയുടെ അംഗീകാരം നൽകിയാൽ
അദാനിക്ക് ലെറ്റർ ഒഫ് അവാർഡ് കൈമാറും. അതിനു ശേഷം പദ്ധതി നടത്തിപ്പിന് നോഡൽ ഓഫീസറുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം (സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ) രൂപീകരിക്കും.
ആദ്യ ഘട്ടം നാലു വർഷത്തിനുള്ളിൽ ഭൂമി വില അടക്കമുള്ള 7525 കോടി രൂപയുടെ പദ്ധതിയുടെ ആദ്യ ഘട്ടം നാലു വർഷത്തിനുള്ളിൽ പൂർത്തിയാക്കണം. 2454 കോടി രൂപ അദാനി ഗ്രൂപ്പ് ചെലവഴിക്കണം. വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ് ) അനുസരിച്ച് 1635 കോടി രൂപയുടെ പകുതി വീതം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകും. ഇതിനു പുറമേയുള്ള ചെലവും സംസ്ഥാന സർക്കാർ വഹിക്കണം. 40 വർഷത്തേക്കാണ് കരാർ.