വിജിലന്‍സ് പരിശോധനയ്ക്കു മുമ്പ് ബാബുവിന്റെയും ഭാര്യയുടെയും ബാങ്ക് ലോക്കറുകള്‍ കാലിയാക്കി; ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി

ബാങ്ക് ലോക്കറുകള്‍ കാലിയാക്കിയത്; അന്വേഷണം ആരംഭിച്ചു

കൊച്ചി| Last Modified തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2016 (11:22 IST)
മുന്‍മന്ത്രി കെ ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള ബാങ്ക് ലോക്കറുകള്‍ പരിശോധനയ്ക്ക് മുമ്പായി കാലിയാക്കിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. ബാങ്ക് രേഖകള്‍ പരിശോധിച്ച വിജിലന്‍സ് ബാങ്ക് അധികൃതരോട് സി സി ടി വി ദൃശ്യങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടു.

ഓഗസ്റ്റ് മാസത്തില്‍ തൃപ്പുണ്ണിത്തുറ എസ് ബി ടി, എസ് ബി ഐ ബ്രാഞ്ചുകളില്‍ ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള ലോക്കറുകള്‍ കാലിയാക്കിയെന്നാണ് കരുതുന്നത്. എന്നാല്‍, അന്വേഷണത്തിന്റെ ഭാഗമായി ഒരു മാസത്തിനു ശേഷമായിരുന്നു ബാബുവിന്റെയും ബന്ധുക്കളുടെയും ലോക്കറുകള്‍ പരിശോധിച്ചത്.

ബാബുവിന്റെയും ബന്ധുക്കളുടെയും ലോക്കറുകളില്‍ നിന്ന് 300 പവനോളം സ്വര്‍ണം മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :