രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യ അണുബോംബ് ഉണ്ടാക്കുന്ന പ്രത്യാഘാതത്തെക്കാള്‍ ചെറുതല്ലെന്ന് ഉപരാഷ്ട്രപതി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 16 ഒക്‌ടോബര്‍ 2024 (12:27 IST)
രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യ അണുബോംബ് ഉണ്ടാക്കുന്ന പ്രത്യാഘാതത്തെക്കാള്‍ ചെറുതല്ലെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍. ജയ്പൂരിലെ ബിര്‍ള ഓഡിറ്റോറിയത്തില്‍ അന്താരാഷ്ട്ര സിഎ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസംഖ്യ വര്‍ദ്ധനവ് ചിലയിടങ്ങളില്‍ തെരഞ്ഞെടുപ്പിനെ തന്നെ അപ്രസക്തമാക്കും വിധം ചിലരുടെ കോട്ടയാക്കി മാറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കണമെന്നും എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ വിസ്‌ഫോടനത്തിന് നേരെ കണ്ണടയ്ക്കുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യാ വിസ്‌ഫോടനം വെല്ലുവിളിയായി സ്വീകരിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ രാജ്യത്തിന് തന്നെ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :