മാണിയുടെ ചിന്തകളിലും മനസിലും അന്തിക്രിസ്തുവെന്ന് വി എസ്

തിരുവനന്തപുരം| Last Updated: ബുധന്‍, 11 മാര്‍ച്ച് 2015 (16:10 IST)

മാണിയുടെ അന്തിക്രിസ്തു പരാമര്‍ശത്തിന് മറുപടിയുമായി വി എസ് അച്യുതാനന്ദന്‍ രംഗത്ത്. ചെകുത്താന്റെയും അന്തിക്രിസ്തുവിന്റെയും രൂപം മാത്രമാണ് മാണി ഇപ്പോള്‍ കാണുന്നതെന്ന്
വി എസ്
പറഞ്ഞു. വിനാശകാലത്താണ് ഇത്തരം ചിന്തകള്‍ വരുന്നത്. തന്നെയും പാര്‍ട്ടിയെയും നാശം കാത്തിരിക്കുകയാണെന്ന് മാണിക്ക് ബോധ്യമായെന്നും വി എസ് പറഞ്ഞു.

ബാര്‍കോഴയെക്കുറിച്ച് ചിന്തിച്ച് നാലുമാസമായി ഊണും ഉറക്കമില്ല. മാണിയുടെ ചിന്തകളിലും മനസിലും അന്തിക്രിസ്തു വരുന്നത് അതിനാലാണ്. ഇതിനു തന്റെ കൈയില്‍ മറുമരുന്നില്ല വിഎസ് പറഞ്ഞു.
കോഴയാരോപണത്തിന്റെ ശബ്ദരേഖ പുറത്തുവന്നാല്‍ രാജിവെക്കാമെന്ന നിലപാടിലാണ് മാണിയെന്നും എന്നാല്‍ നേരത്തെ രാജിവെച്ചാല്‍ അത്രയും നാണക്കേട് ഒഴിവാകുമെന്നും വി എസ് പറഞ്ഞു. ദേശീയ ഗെയിംസിലെ അഴിമതിയന്വേഷണം കഴിയുമ്പോള്‍ പുതുപ്പള്ളി കല്‍മാഡിയും തിരുവഞ്ചൂര്‍ കല്‍മാഡിയും അകത്താകുമെന്നും ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള മറുപടിയില്‍ വിഎസ് പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :