ശ്രീനു എസ്|
Last Modified വ്യാഴം, 3 ഡിസംബര്‍ 2020 (12:22 IST)
ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ദുര്‍ബലമായ മേല്‍ക്കൂരയുള്ളതും അപകടകരമായ അവസ്ഥയിലുള്ളതുമായ വീടുകളെ കണ്ടെത്തി താമസക്കാരെ സുരക്ഷിത കേന്ദ്രത്തിലേക്കു തദ്ദേശസ്വയംഭരണ വകുപ്പ് മാറ്റിപാര്‍പ്പിക്കും.
ദുരിതാശ്വാസ ക്യാമ്പുകള്‍ കോവിഡ് മാനദ്ധങ്ങള്‍ പാലിച്ച് സജ്ജീകരിച്ച് അന്തേവാസികള്‍ക്ക് ആവശ്യമായ ഭക്ഷണവും, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവ ലഭ്യമാക്കും. അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകളും ഹോര്‍ഡിംഗുകളും നീക്കം ചെയ്യും.
നിയമാനുസൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തും.
അപകടകരമായ രീതിയിലുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ ലൈനുകള്‍ എന്നിവ ബലപ്പെടുത്തുന്നതിനായി വൈദ്യുതി ബോര്‍ഡിന്റെയും ദ്രുതകര്‍മ്മ സേനയുടെയും സഹായം സ്വീകരിക്കും.
ദ്രുതകര്‍മ്മ സേനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് അടിയന്തര പ്രതികരണ ടീമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും തദ്ദേശസ്ഥാപനതല ദുരന്തനിവാരണ പദ്ധതി പ്രകാരമുള്ള സന്നദ്ധ സേവകരെ സജ്ജമാക്കുകയും ചെയ്യും. അടിയന്തര സാഹചര്യം മറികടക്കുന്നതിന് ഇലക്ട്രിക് കട്ടറുകള്‍, മരംവെട്ടി, കയര്‍, ഇലക്ട്രിക് ജനറേറ്റര്‍, റാന്തലുകള്‍, ഇടത്തരം ജെ.സി.ബികള്‍ എന്നിവ സന്നദ്ധസേവകര്‍ക്ക് ലഭ്യമാക്കും.